നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ടെ​ക്നോ​ള​ജി ബാ​ങ്കു​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന്
Monday, June 24, 2019 11:14 PM IST
ആ​ല​പ്പു​ഴ: നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ആ​ധി​കാ​രി​ക​മാ​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ളും നി​ർ​മാ​ണ​രീ​തി​ക​ളും ശേ​ഖ​രി​ക്കു​ന്ന​തി​നും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്ക് അ​വ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി ടെ​ക്നോ​ള​ജി ബാ​ങ്കു​ക​ൾ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​താ​യി കേ​ര​ള ഗ​വ. കോ​ണ്‍​ട്രാ​ക്ടേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സാ​ങ്കേ​തി​ക ന്യൂ​ന​ത​ക​ളു​ള്ള​തും അ​ശാ​സ്ത്രീ​യ​വു​മാ​യ നി​ർ​മാ​ണ രീ​തി​ക​ൾ മൂ​ലം നി​ർ​മാ​ണ മേ​ഖ​ല പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഗു​ണ​നി​യ​ന്ത്ര​ണം ഉ​റ​പ്പു വ​രു​ത്താ​ൻ ഇ​തു സ​ഹാ​യി​ക്കും. സാ​ങ്കേ​തി​ക വി​ദ്യ​ക​ളും സു​ര​ക്ഷി​ത നി​ർ​മാ​ണ രീ​തി​ക​ളും ആ​ർ​ജി​ക്കാ​നോ കൈ​മാ​റാ​നോ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പു​ക​ൾ​ക്കും നി​ല​വി​ൽ സം​വി​ധാ​ന​മി​ല്ല. ഒ​രു പൊ​തു​വി​ഷ​യ​മാ​യി പ​രി​ഗ​ണി​ച്ച് രാ​ഷ്ട്രീ​യ​ഭേ​ദം മ​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്തി​ട​ത്തോ​ളം സം​സ്ഥാ​ന​ത്ത് ദേ​ശീ​യ​പാ​ത വി​ക​സ​നം അ​സാ​ധ്യ​മാ​ണെ​ന്ന് നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ക​ണ്ണ​ന്പ​ള്ളി, മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ, കെ.​കെ. ശി​വ​ൻ, എം.​എ​സ്. നൗ​ഷാ​ദ് അ​ലി, കെ. ​ര​ഘു​നാ​ഥ​ൻ, സു​നി​ൽ ഫി​ലി​പ്, ഷാ​ഹു​ൽ ഹ​മീ​ദ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.