കാ​യം​കു​ള​ത്ത് 1500 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
Tuesday, June 25, 2019 9:57 PM IST
കാ​യം​കു​ളം: ആ​രോ​ഗ്യ-​ഭ​ക്ഷ്യ സു​ര​ക്ഷാ​വി​ഭാ​ഗ​വും ഫി​ഷ​റീ​സ് വ​കു​പ്പും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കാ​യം​കു​ള​ത്തെ ക​മ്മീ​ഷ​ൻ മ​ത്സ്യ മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നും 1500 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി. കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര പ​ട​നി​ലം ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള മ​ത്സ്യ മൊ​ത്ത​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ആ​ന്ധ്ര​പ്ര​ദേ​ശി​ലെ കാ​ക്കി​ന​ട​യി​ൽ നി​ന്നും വി​ല്പ​ന​യ്ക്കാ​യി ലോ​റി​യി​ലെ​ത്തി​ച്ച ചൂ​ര, മ​ത്തി എ​ന്നി​വ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

മ​ത്സ്യ​ങ്ങ​ൾ​ക്ക് ര​ണ്ടാ​ഴ്ച​യി​ലേ​റെ പ​ഴ​ക്ക​മു​ള്ള​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ മ​ത്സ്യ​ങ്ങ​ൾ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം കു​ഴി​ച്ചു​മൂ​ടി ന​ശി​പ്പി​ച്ചു. സാ​ന്പി​ളു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തെ ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ന​ൽ​കു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ചെ​റു​കി​ട മ​ത്സ്യ വ്യാ​പാ​രി​ക​ൾ മ​ത്സ്യ​ങ്ങ​ൾ ഭ​ക്ഷ്യ യോ​ഗ്യ​മ​ല്ല​ന്ന് തി​രി​ച്ച​റി​ഞ്ഞ് ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ ചെ​ങ്ങ​ന്നൂ​ർ കൊ​ല്ല​ക്ക​ട​വ് മ​ത്സ്യ മാ​ർ​ക്ക​റ്റി​ലും ഉ​ദ്യോ​ഗ​സ്ഥ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി. ത​മി​ഴ്നാ​ട്ടി​ലെ നാ​ഗ​പ്പ​ട്ട​ണ​ത്ത് നി​ന്നും ഒ​രാ​ഴ്ച മു​ന്പെ​ത്തി​ച്ച പ​ഴ​കി​യ 150 കി​ലോ മ​ത്തി ഇ​വി​ടെ നി​ന്നും പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.

മാ​വേ​ലി​ക്ക​ര ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, കാ​യം​കു​ളം ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ അ​രു​ണ്‍, ചെ​ങ്ങ​ന്നൂ​ർ ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ അ​ന​സ്, ഫി​ഷ​റീ​സ് വ​കു​പ്പ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ദീ​പു ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ലെ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.