സ്കൂ​ൾ ബ​സ് പാ​ട​ത്തേ​ക്ക് മ​റി​ഞ്ഞു, വി​ദ്യാ​ർ​ഥി​ക​ൾ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു
Tuesday, June 25, 2019 9:57 PM IST
മ​ങ്കൊ​ന്പ്: വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ സൈ​ക്കി​ളി​നു സൈ​ഡു​കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ൾ ബ​സ് പാ​ട​ത്തേ​ക്കു മ​റി​ഞ്ഞു. ബ​സി​ലു​ണ്ടാ​യി​രു​ന്ന നാ​ലു കു​ട്ടി​ക​ൾ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു.

എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി ഗി​രി​ശ​ങ്ക​ർ, മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി ഗ്രീ​ഷ്മ, നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യ അ​ശ്വി​നി, പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി അ​ശ്വ​തി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ര​ക​ത്ര കി​ഴ​ക്കേ ചേ​ന്ന​ങ്ക​രി റോ​ഡി​ൽ നാ​ര​ക​ത്ര ജം​ഗ്ഷ​നു സ​മീ​പം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. രാ​വി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളെ ക​യ​റ്റു​ന്ന​തി​നാ​യി ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ സ്കൂ​ൾ​ബ​സ് ചേ​ന്നം​ക​രി ഭാ​ഗ​ത്തേ​യ​ക്കു പോ​കു​ന്ന​കി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

എ​തി​രേ വ​ന്ന സൈ​ക്കി​ളി​നു സൈ​ഡു കൊ​ടു​ക്കു​ന്ന​തി​നി​ടെ ബ​സ് സ​മീ​പ​ത്തെ കോ​ഴി​ച്ചാ​ൽ വ​ട​ക്ക് പാ​ട​ത്തേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. ര​ണ്ടാം​കൃ​ഷി​യു​ടെ നി​ല​മൊ​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി പാ​ട​ത്തെ വെ​ള്ളം വ​റ്റി​ച്ചി​രു​ന്ന​തി​നാ​ലാ​ണ് ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ഓ​ടി​യെ​ത്തി​യ സ​മീ​പ​വാ​സി​ക​ളാ​ണ് ഒ​രു വ​ശ​ത്തേ​യ​ക്കു പൂ​ർ​ണ​മാ​യും ച​രി​ഞ്ഞ ബ​സി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്.
പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​ക​ളെ ച​ങ്ങ​നാ​ശേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്ര​ഥ​മി​ക ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം വി​ട്ട​യ​ച്ചു. നാ​ര​ക​ത്ര - ചേ​ന്ന​ങ്ക​രി റോ​ഡി​ന്‍റെ വീ​തി​ക്കു​റ​വാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.