മ​രു​ന്നു​മാ​യി വ​ന്ന ലോ​റി ക​ത്തി ന​ശി​ച്ചു, ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം
Tuesday, June 25, 2019 9:57 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കു മ​രു​ന്നു​മാ​യി വ​ന്ന ലോ​റി ആ​ശു​പ​ത്രി കോ​ന്പൗ​ണ്ടി​ൽ ക​ത്തി ന​ശി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യി​ലേ​ക്കെ​ത്തി​യ ലോ​റി​ക്കാ​ണ് തീ ​പി​ടി​ച്ച​ത്. ലോ​റി പൂ​ർ​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​യി. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ നി​ല​യി​ലാ​ണ്.

ഇ​തി​ലൂ​ടെ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. തീ​പി​ടു​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. ആ​ല​പ്പു​ഴ ഫ​യ​ർ ഫോ​ഴ്സ് സം​ഘം എ​ത്തി​യാ​ണ് തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ച​ത്.