ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ൾ പൂ​ർ​ത്തി​യാ​യി
Tuesday, June 25, 2019 9:57 PM IST
ആ​ല​പ്പു​ഴ: കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സ​ന്പൂ​ർ​ണ വീ​ട് നി​ർ​മാ​ണ പ​ദ്ധ​തി​യാ​യ ലൈ​ഫ് മി​ഷ​ൻ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ത്ത 2200 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച് ആ​ല​പ്പു​ഴ ജി​ല്ല സം​സ്ഥാ​ന​ത്ത് മു​ന്നി​ലെ​ത്തി. ലൈ​ഫ് സ​ർ​വേ​യി​ൽ ക​ണ്ടെ​ത്തി​യ ഭൂ​മി​യു​ള്ള ഭ​വ​ന​ര​ഹി​ത​രാ​യ 8,766 വീ​ടു​ക​ളാ​ണ് ജി​ല്ല​യി​ൽ ലൈ​ഫ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ത്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​വീ​ടു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ലൈ​ഫ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി പ​ദ്ധ​തി വി​ഹി​ത​ത്തി​ന്‍റെ 20 ശ​ത​മാ​നം തു​ക ഗ്രാ​മ ബ്ലോ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ൾ വ​ക​യി​രു​ത്തി​യി​രു​ന്നു. ഇ​തു കൂ​ടാ​തെ ഹ​ഡ്കോ​യി​ൽ നി​ന്നും സ​ർ​ക്കാ​ർ വാ​യ്പ​യെ​ടു​ത്ത് ഒ​രു വീ​ടി​ന് 2,20,000 രൂ​പ​യും സം​സ്ഥാ​ന വി​ഹി​ത​മാ​യ ഒ​രു​ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​തു​വ​രെ ഹ​ഡ്കോ വാ​യ്പാ ഇ​ന​ത്തി​ൽ 145 കോ​ടി രൂ​പ​യും സം​സ്ഥാ​ന വി​ഹി​ത​മാ​യി 22 കോ​ടി രൂ​പ​യും വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.
ലൈ​ഫ് ര​ണ്ടാം​ഘ​ട്ട ലി​സ്റ്റി​ൽ ജി​ല്ല​യി​ൽ 10633 ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് അ​ർ​ഹ​ത​യു​ള്ള​വ​രാ​യി ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ 8,766 ഗു​ണ​ഭോ​ക്താ​ക്ക​ൾ മാ​ത്ര​മാ​ണ് രേ​ഖ​ക​ൾ അ​താ​ത് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഹാ​ജ​രാ​ക്കി ക​രാ​ർ​വ​ച്ചി​ട്ടു​ള്ള​ത്. ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട അ​ർ​ഹ​രാ​യ​വ​രി​ൽ ഇ​നി​യും ക​രാ​ർ​വ​യ്ക്കാ​ത്ത​വ​ർ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക്കി ജൂ​ലൈ 15 നു ​മു​ന്പാ​യി ക​രാ​ർ വ​യ്ക്കേ​ണ്ട​താ​ണ്.
ഭൂ​മി ഡാ​റ്റാ​ബാ​ങ്കി​ൽ ഉ​ൾ​പ്പെ​ട്ട​തു​കൊ​ണ്ടും തീ​ര​ദേ​ശ​നി​യ​ന്ത്ര​ണ​മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ട്ട​തു​കൊ​ണ്ടും ക​രാ​ർ​വ​യ്ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​വ​ർ ഈ ​മാ​സം ത​ന്നെ ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. വി​വി​ധ സ​ർ​ക്കാ​ർ ഭ​വ​ന പ​ദ്ധ​തി​ക​ളി​ൽ ഏ​റ്റെ​ടു​ത്ത​തും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ മു​ട​ങ്ങി​പ്പോ​യ​തു​മാ​യ വീ​ടു​ക​ളാ​ണ് ലൈ​ഫ് ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ഏ​റ്റെ​ടു​ത്ത​ത്. ഒ​ന്നാം​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ൽ ഏ​റ്റെ​ടു​ത്ത 2,837 വീ​ടു​ക​ളി​ൽ 2,674 വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നു.