അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തി ന​വീ​ക​രി​ക്കാ​ത്ത​തുംപൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തു​മാ​യ റോ​ഡു​ക​ൾ
Tuesday, June 25, 2019 9:57 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ലെ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു​ള്ളി​ലൂ​ടെ​യു​ള്ള മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന റോ​ഡു​പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​തും, റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു ഫ​ണ്ട​നു​വ​ദി​ക്കാ​ത്ത​തും വി​ന​യാ​കു​ന്ന​താ​യി നാ​ട്ടു​കാ​രു​ടെ പ​രാ​തി. റോ​ഡി​ന്‍റെ അ​പ​ര്യാ​പ്ത​ത മൂ​ല​മാ​ണ് കാ​വാ​ലം കി​ഴ​ക്കേ​ചേ​ന്നം​ക​രി​യി​ലെ കോ​ഴി​ച്ചാ​ൽ വ​ട​ക്കു പാ​ട​ശേ​ഖ​ര​ത്തി​നു​ള്ളി​ൽ ഇ​ന്ന​ലെ സ്കൂ​ൾ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. വീ​തി​കു​റ​ഞ്ഞ റോ​ഡി​ൽ സൈ​ക്കി​ളി​നു സൈ​ഡ്കൊ​ടു​ത്ത​പ്പോ​ൾ ബ​സ് പാ​ട​ത്തേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.
വ​യ​ൽ​നി​ക​ത്ത​ൽ- കാ​യ​ൽ​കൈ​യേ​റ്റ വി​വാ​ദ​ങ്ങ​ൾ വാ​ർ​ത്ത​യാ​യ​തി​നു പി​ന്നാ​ലെ കു​ട്ട​നാ​ട്ടി​ലെ നി​ർ​മ്മാ​ണ​ത്തി​ലി​രു​ന്ന ട്രാ​ക്ട​ർ​റോ​ഡ് പ​ദ്ധ​തി​ക​ൾ പ​ല​തും മു​ട​ങ്ങി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ബ​സ്മ​റി​ഞ്ഞ കോ​ഴി​ച്ചാ​ൽ വ​ട​ക്കു പാ​ട​ത്തി​നു​ള്ളി​ൽ​ത​ന്നെ കൃ​ഷ്ണ​പു​ര​ത്തു​നി​ന്നും കി​ഴ​ക്കോ​ട്ടു​ള്ള റോ​ഡി​ന്‍റെ പ​ണി മു​ട​ങ്ങി​ക്കി​ട​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​ങ്ങ​ളാ​യി. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പി​ൽ നി​ന്നും അ​നു​വ​ദി​ച്ച ചെ​റി​യ ഫ​ണ്ടു​പ​യോ​ഗി​ച്ച് ആ​ദ്യ​ര​ണ്ടു റീ​ച്ചു​ക​ളു​ടെ നി​ർ​മാ​ണം നേ​ര​ത്തെ പൂ​ർ​ത്തീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ലും, നി​ല​വി​ലു​ള്ള സ​ർ​ക്കാ​രും പ​ഞ്ചാ​യ​ത്തു ഭ​ര​ണ​സ​മി​തി​യും അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി യാ​തൊ​രു​വി​ധ ഫ​ണ്ടും അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ബ​സു​മ​റി​ഞ്ഞ റോ​ഡി​ന്‍റെ വീ​തി​കു​റ​വു​സം​ബ​ന്ധി​ച്ചും നാ​ട്ടു​കാ​ർ അ​ധി​കൃ​ത​ർ​ക്ക് അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യി​രു​ന്ന​താ​യും പ​റ​യു​ന്നു.
റോ​ഡു​ക​ളു​ടെ പോ​രാ​യ്മ നെ​ല്ലു​സം​ഭ​ര​ണ​ത്തേ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെ​ന്ന് പാ​ട​ശേ​ഖ​ര​സ​മി​തി ആ​രോ​പി​ച്ചു. പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു​ള്ളി​ലൂ​ടെ​യു​ള്ള ട്രാ​ക്ട​ർ റോ​ഡു​ക​ൾ സം​ബ​ന്ധി​ച്ച് നി​ല​വി​ലു​ള്ള സ​ർ​ക്കാ​ർ ന​യ​ങ്ങ​ൾ തി​രു​ത്ത​ണ​മെ​ന്നും റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന റോ​ഡു​ക​ളു​ടെ നി​ർ​മാ​ണ​വും അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ പാ​ട​ത്തു​വെ​ള്ള​മി​ല്ലാ​തി​രു​ന്ന​തി​നാ​ലാ​ണ് നി​സാ​ര​പ​രി​ക്കു​ക​ളോ​ടെ സ്കൂ​ൾ ബ​സി​ലു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ ര​ക്ഷ​പ്പെ​ട്ട​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​വ​സ്ഥ​യ​നു​സ​രി​ച്ചാ​ണെ​ങ്കി​ൽ കു​ട്ട​നാ​ട്ടി​ലെ ആ​ദ്യ​വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ സ​മ​യ​മാ​ണി​ത്. പാ​ട​ത്തു​കൃ​ഷി​യി​ല്ലെ​ങ്കി​ലും വെ​ള്ള​പ്പൊ​ക്ക​ദു​രി​ത​നി​യ​ന്ത്ര​ണ​ത്തി​നു​വേ​ണ്ടി ആ​ർ ബ്ലോ​ക്ക് മോ​ഡ​ലി​ൽ പ​ന്പിം​ഗ് ന​ട​ത്തി പാ​ട​ത്തി​നു​ള്ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ച്ചു​നി​ർ​ത്താ​കു​മെ​ങ്കി​ലും ബ​ന്ധ​പ്പെ​ട്ട​വ​ർ ഇ​തൊ​ന്നും ശ്ര​ദ്ധി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.
ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ച്ചി​രു​ന്നെ​ങ്കി​ലും ആ​രു​മ​തു ഗൗ​നി​ച്ചി​ല്ലെ​ന്നാ​ണ് അ​വ​രു​ടെ ആ​ക്ഷേ​പം. ജ​ല​നി​ര​പ്പ് അ​ല്പ​മൊ​ന്നു​യ​ർ​ന്നാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ൾ​ക്കു​ള്ളി​ലെ താ​ഴ്ന്ന പു​ര​യി​ട​ങ്ങ​ളും വ​ഴി​ക​ളു​മെ​ല്ലാം വെ​ള്ള​ത്തി​ന​ടി​യി​ലാ​കും. തൊ​ഴു​ത്തി​ലും ക​ക്കൂ​സു​ക​ളി​ലു​മൊ​ക്കെ വെ​ള്ള​മെ​ത്തും. ക​ര​ക്കൃ​ഷി​യും ന​ശി​ക്കും. റോ​ഡു​ക​ളും ത​ക​രും. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ പു​റം​ബ​ണ്ടി​നു​ള്ളി​ൽ താ​മ​സി​ക്കു​ന്ന അ​നേ​കം കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​കും. ക​ഴി​ഞ്ഞ​വ​ർ​ഷം ര​ണ്ടാം​കൃ​ഷി ഇ​ല്ലാ​യി​രു​ന്ന കോ​ഴി​ച്ചാ​ൽ പാ​ട​ത്ത് ഇ​ത്ത​വ​ണ കൃ​ഷി​ക്കു​വേ​ണ്ടി വെ​ള്ളം​വ​റ്റി​ച്ചി​ട്ടി​രു​ന്ന​തു കൊ​ണ്ടു​മാ​ത്ര​മാ​ണ് ബ​സ​പ​ക​ട​ത്തി​ൽ​പെ​ട്ട കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​നാ​യ​തെ​ന്നാ​ണ് ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്.