പു​തി​യ​കാ​വ് ച​ന്ത​യി​ലെ മാ​ലി​ന്യ​നി​ക്ഷേ​പം: സ​മ​ര​പ്ര​ഖ്യാ​പ​ന​വു​മാ​യി യു​ഡി​എ​ഫ്
Tuesday, June 25, 2019 9:57 PM IST
മാ​വേ​ലി​ക്ക​ര: പു​തി​യ​കാ​വ് ച​ന്ത​യി​ലെ മാ​ലി​ന്യ നി​ക്ഷേ​പം സാ​ക്ര​മി​ക​രോ​ഗ ഭീ​തി ഉ​യ​ർ​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ച​ന്ത​യി​ലെ മാ​ലി​ന്യ നി​ക്ഷേ​പം സ​ന്ദ​ർ​ശി​ക്കു​ക​യും ച​ന്ത​യി​ലെ മാ​ലി​ന്യ നി​ക്ഷേ​പ​സ്ഥാ​ന​ത്തേ​ക്കു​ള്ള വ​ഴി വേ​ലി​കെ​ട്ടി അ​ട​ച്ച് കൊ​ടി​കു​ത്തി സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക​യും ചെ​യ്തു. ന​ഗ​ര​സ​ഭ മാ​ലി​ന്യ പ്ര​ശ്ന​ത്തി​ൽ ഉ​ട​ൻ ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​ക്കി​യി​ല്ലെ​ങ്കി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടേ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​യും പി​ൻ​തു​ണ​യോ​ടെ ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
സ​മ​ര പ്ര​ഖ്യാ​പ​ന​വും സ​ന്ദ​ർ​ശ​ന പ​രി​പാ​ടി​യും കെ​പി​സി​സി അം​ഗം കോ​ശി എം. ​കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ. ​ഗോ​പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ എം​എ​ൽ​എ കെ.​കെ. ഷാ​ജു, യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ക​ല്ലു​മ​ല രാ​ജ​ൻ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. മു​ര​ളീ​ധ​ര​ൻ, നൈ​നാ​ൻ സി. ​കു​റ്റി​ശേ​രി​ൽ, കു​ര്യ​ൻ​പ​ള്ള​ത്ത്, ല​ളി​ത ര​വീ​ന്ദ്ര​നാ​ഥ്, കെ.​എ​ൽ. മോ​ഹ​ൻ​ലാ​ൽ, തോ​മ​സ് സി. ​കു​റ്റി​ശേ​രി​ൽ, കോ​ശി തു​ണ്ടു​പ​റ​ന്പി​ൽ, ജോ​ർ​ജ് വ​ർ​ഗീ​സ്, ര​മേ​ശ് ഉ​പ്പാ​ൻ​സ്, അ​നി​വ​ർ​ഗീ​സ്, അ​ജി​ത് ക​ണ്ടി​യൂ​ർ, കെ. ​കേ​ശ​വ​ൻ, ര​മേ​ശ്കു​മാ​ർ, പ്ര​സ​ന്നാ​ബാ​ബു, ജീ​മോ​ൾ ചെ​റി​യാ​ൻ, ബൈ​ജു സി. ​മാ​വേ​ലി​ക്ക​ര, എ​ൻ. മോ​ഹ​ൻ​ദാ​സ്, രാ​ജ​ൻ തെ​ക്കേ​വി​ള, അ​ജ​യ​ൻ തൈ​പ്പ​റ​ന്പി​ൽ, മാ​ത്യു ക​ണ്ട​ത്തി​ൽ, അ​നി​ത ജോ​ണ്‍, പ്ര​ശാ​ന്ത് കു​മാ​ർ, ശ്രീ​കു​മാ​ർ, രാ​മ​ച​ന്ദ്ര​ൻ, ഷൈ​ൻ മോ​ൻ, ചി​ത്ര​മ്മാ​ൾ, ശ്രീ​ക​ണ്ഠ​ൻ, റേ ​ഫ​ർ​ണാ​ണ്ട​സ്, അ​ര​വി​ന്ദാ​ക്ഷ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.