നെ​ഹ്റു ട്രോ​ഫി: ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് ഇ​ന്ന് മു​ത​ല്‍ ല​ഭിക്കും
Tuesday, June 25, 2019 9:58 PM IST
ആ​ല​പ്പു​ഴ: ഓ​ഗ​സ്റ്റ് പ​ത്തി​നു ന​ട​ക്കു​ന്ന നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യു​ടെ ഓ​ണ്‍​ലൈ​ന്‍ ടി​ക്ക​റ്റ് വി​ല്പ​ന​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ഇ​ച്ച​ക​ഴി​ഞ്ഞു 3.30 ന് ​ക​ള​ക്ട​റേ​റ്റി​ല്‍ ക​ള​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്ദു​ല്ല നി​ര്‍​വ​ഹി​ക്കും.
ബു​ക്ക് മൈ ​ഷോ, സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക്, ടി​ക്ക​റ്റ് ജീ​നി തു​ട​ങ്ങി​യ ഓ​ണ്‍​ലൈ​ന്‍ സൈ​റ്റു​ക​ള്‍ വ​ഴി വ​ള്ളം​ക​ളി​ക്കു​ള്ള ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം.
ടൂ​റി​സ്റ്റ് ഗോ​ള്‍​ഡ് ടി​ക്ക​റ്റി​നു 3,000 രൂ​പ, ടൂ​റി​സ്റ്റ് സി​ല്‍​വ​ര്‍ ടി​ക്ക​റ്റി​നു 2,000, റോ​സ് കോ​ര്‍​ണ​ര്‍ ര​ണ്ടു പേ​ര്‍​ക്ക് 1,500, റോ​സ് കോ​ര്‍​ണ​ര്‍ ടി​ക്ക​റ്റ് ഒ​രാ​ള്‍​ക്കു 8,00, വി​ക്ട​റി ലൈ​ന്‍ 500, ഓ​ള്‍ വ്യൂ ​ടി​ക്ക​റ്റി​നു 300, ലെ​ക്ക് വ്യൂ ​ഗോ​ള്‍​ഡ് 200, ലോ​ണ്‍ ടി​ക്ക​റ്റി​നു 100 എ​ന്നി​ങ്ങ​നെ​യാ​ണ് ഈ ​വ​ര്‍​ഷ​ത്തെ ടി​ക്ക​റ്റ് നി​ര​ക്ക്. കാ​സ​ര്‍​ഗോ​സ്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, ഇ​ടു​ക്കി ഒ​ഴി​കെ​യു​ള്ള പ​ത്തു ജി​ല്ല​ക​ളി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ല്‍ അ​ടു​ത്ത ആ​ഴ്ച മു​ത​ല്‍ ടി​ക്ക​റ്റ് ല​ഭ്യ​മാ​കും.