കെഎ​സ്ആ​ർ​ടി​സി ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് യാ​ഥാ​ർ​ഥ്യ​മാ​കു​മോ?
Tuesday, June 25, 2019 9:58 PM IST
മാ​വേ​ലി​ക്ക​ര: കെഎ​സ്ആ​ർ​ടി​സി ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് യാ​ഥാ​ർ​ഥ്യ​മാ​കു​മോ എ​ന്ന മാ​വേ​ലി​ക്ക​ര ന​ഗ​ര​നി​വാ​സി​ക​ളു​ടെ ചോ​ദ്യ​ത്തി​ന് കൃ​ത്യ​മാ​യ മ​റു​പ​ടി പ​റ​യാ​ൻ അ​ധി​കൃ​ത​ർ​ക്കാ​കു​ന്നി​ല്ല. ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ നി​ർ​മാ​ണം നി​ല​ച്ചി​ട്ട് മൂ​ന്നു​വ​ർ​ഷ​മാ​യി. പ​ണി​തു തു​ട​ങ്ങി​യ അ​ടി​ത്ത​റ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ.് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് ഒ​രു​കോ​ടി ചെ​ല​വ​ഴി​ച്ചാ​യി​രു​ന്നു കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി. 2016 ജൂ​ണി​ൽ പ​ണി​ക​ൾ ആ​രം​ഭി​ച്ചെ​ങ്കി​ലും ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ ന​ഗ​ര​സ​ഭ എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി.
ന​ഗ​ര​സ​ഭ​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ നി​ർ​മാ​ണം ആ​രം​ഭി​ച്ച​തി​നാ​ലാ​ണ് നി​ർ​മാ​ണം നി​ർ​ത്തി​വ​യ്പ്പി​ച്ച​തെ​ന്നാ​യി​രു​ന്നു ന​ഗ​ര​സ​ഭ​യു​ടെ വി​ശ​ദീ​ക​ര​ണം. പ്ലാ​നും എ​സ്റ്റി​മേ​റ്റും കെഎ​സ്ആ​ർ​ടി​സി സ​മ​ർ​പ്പി​ച്ചെ​ങ്കി​ലും കൈ​വ​ശാ​വ​കാ​ശ രേ​ഖ സ​മ​ർ​പ്പാ​ക്കാ​നാ​കാ​ഞ്ഞ​താ​ണ് വി​ല്ല​നാ​യ​ത്. എ​ന്നാ​ൽ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ർ​മി​തി​ക്കു കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​മി​ല്ലെ​ന്ന ഉ​ത്ത​ര​വു​ണ്ടെ​ന്ന് ക​ഐ​സ്ആ​ർ​ടി​സി ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും ന​ഗ​ര​സ​ഭ ഇ​വ​യൊ​ന്നും മു​ഖ​വി​ല​യ്ക്കെ​ടു​ത്തി​ല്ല.
വി​ഷ​യ​ത്തി​ൽ പ​ല​ഭാ​ഗ​ത്തു​നി​ന്നും ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ ഒ​രു ഉ​പ​സ​മി​തി​യെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ പ​ഠി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​യി നി​യോ​ഗി​ച്ചു. ഉ​പ​സ​മി​തി റി​പ്പോ​ർ​ട്ടി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​മാ​യ​തി​നാ​ൽ ന​ഗ​ര​സ​ഭ​യ്ക്കു​കൂ​ടി വ​രു​മാ​നം ല​ഭി​ക്ക​ത്ത​വി​ധ​ത്തി​ൽ കെ​ട്ടി​ടം നി​ർ​മി​ക്ക​ണ​മെ​ന്നും നി​ല​വി​ലെ പ്ലാ​ൻ അ​നു​സ​രി​ച്ച് ഒ​രു കെ​ട്ടി​ടം ഡി​പ്പോ​യി​ക്കു​ള്ളി​ൽ നി​ർ​മി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ത് ബ​സ് പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ൽ ഉ​ൾ​പ്പ​ടെ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ആ​യ​തി​നാ​ൽ ഇ​ത് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
നി​ല​വി​ലെ പ​ദ്ധ​തി പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ സാ​ധ്യ​മ​ല്ലെ​ന്നും അ​ങ്ങ​നെ ചെ​യ്താ​ൽ ഫ​ണ്ട് ലാ​പ്സ് ആ​യി​പ്പോ​കു​മെ​ന്നും എം​എ​ൽ​എ നി​ല​പാ​ടെ​ടു​ത്ത​തോ​ടെ എ​ങ്ങു​മെ​ത്താ​തെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നീ​ളു​ക​യാ​യി​രു​ന്നു. സി​പി​എം ഭ​രി​ക്കു​ന്ന ന​ഗ​ര​സ​ഭ​യും സി​പി​എം എം​എ​ൽ​എ​യും ത​മ്മി​ലു​ണ്ടാ​യ കൊ​ന്പു കോ​ർ​ക്ക​ലി​ന്‍റെ പ​രി​ണി​ത ഫ​ല​മാ​ണ് കെ​ട്ടി​ട​നി​ർ​മാ​ണം ഇ​ത്ത​ര​ത്തി​ൽ അ​നി​ശ്ചി​ത​ത്തി​ലാ​കാ​ൻ കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തേ​ത്തു​ട​ർ​ന്ന് സി​പി​എം നേ​രി​ട്ടി​ട​പെ​ട്ട് ച​ർ​ച്ച​ക​ൾ ന​ട​ത്തി​യെ​ങ്കി​ലും വി​ഷ​യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​നാ​യി​ല്ല. പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ൾ മ​റ​ന്ന് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ വി​ധ​ത്തി​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് നി​ർ​മാ​ണം ഉ​ട​ന​ടി ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യം.