ഇ​ട​തു​ക​ക്ഷി​ക​ളു​ടെ പു​ന​രേ​കീ​ക​ര​ണ​ത്തി​നാ​യി ച​ർ​ച്ച ഉ​ട​നെ​ന്ന് കാ​നം രാ​ജേ​ന്ദ്ര​ൻ
Wednesday, June 26, 2019 10:43 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ പ​രാ​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ട​തു​പ​ക്ഷ ക​ക്ഷി​ക​ളു​ടെ പു​ന​രേ​കീ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ.
ഇ​തി​നാ​യി സി​പി​എം, സി​പി​ഐ, സി​പി​ഐ(​എം​എ​ൽ)​ലി​ബ​റേ​ഷ​ൻ നേ​താ​ക്ക​ളു​ടെ പ്രാ​ഥ​മി​ക ച​ർ​ച്ച ഡ​ൽ​ഹി​യി​ൽ ഉ​ട​നു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്. ക​രു​ണാ​ക​ര​ക്കു​റു​പ്പ് സ്മാ​ര​ക അ​വാ​ർ​ഡ് വി​ത​ര​ണം ആ​ല​പ്പു​ഴ വൈ​എം​സി​എ​യി​ൽ നി​ർ​വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു കാ​നം രാ​ജേ​ന്ദ്ര​ൻ. ചി​ന്നി​ച്ചി​ത​റി​യ സോ​ഷ്യ​ലി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ളെ എ​ങ്ങ​നെ ഒ​രു​മി​പ്പി​ക്കാ​മെ​ന്നും പു​തി​യ സാ​ഹ​ച​ര്യ​ങ്ങ​ളെ എ​ങ്ങ​നെ നേ​രി​ടാ​മെ​ന്നും കൂ​ടി​ക്കാ​ഴ്ച​യി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​സ്. ക​രു​ണാ​ക​ര​ക്കു​റു​പ്പ് സ്മാ​ര​ക അ​വാ​ർ​ഡ് താ​വം ബാ​ല​കൃ​ഷ്ണ​ന് അ​ദ്ദേ​ഹം സ​മ​ർ​പി​ച്ചു. പി. ​ജ്യോ​തി​സ് അ​ധ്യ​ക്ഷ​നാ​യി. സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ടി. ​പു​രു​ഷോ​ത്ത​മ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി.​ജെ. ആ​ഞ്ച​ലോ​സ്, എ. ​ശി​വ​രാ​ജ​ൻ, വി. ​മോ​ഹ​ൻ​ദാ​സ്, ജി. ​കൃ​ഷ്ണ​പ്ര​സാ​ദ്, എം.​പി. ക​മ​ലാ​ധ​ര​ൻ, വി.​പി. ചി​ദം​ബ​ര​ൻ, ആ​ർ. സു​രേ​ഷ്, വി.​പി. മ​ധു, എ.​എം. ഷി​റാ​ഫ്, ആ​ർ. അ​നി​ൽ​കു​മാ​ർ, പി.​യു. അ​ബ്ദു​ൾ​ക​ലാം, റോ​സ​മ്മ ദേ​വ​സ്യ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പൊ​തു​സേ​വ​നം പ​രി​ഗ​ണി​ച്ച് മോ​ഹ​ൻ​ദാ​സ്(​ഹോം​ഗാ​ർ​ഡ്), കെ. ​സേ​തു(​പ്ര​കൃ​തി ചി​കി​ത്സ), ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ(​നാ​ട​കം), ചി​ക്കൂ​സ് ശി​വ​ൻ(​ചി​ത്ര​ക​ല), സാം​ജി സ​ന്തോ​ഷ്(​ര​ക്ത​ദാ​ന പ്ര​വ​ർ​ത്ത​നം) എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു.