ട്രെ​യി​ൻ​ത​ട്ടി​മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു
Wednesday, June 26, 2019 10:44 PM IST
മ​ങ്കൊ​ന്പ്: ലെവ​ൽ​ക്രോ​സി​നു സ​മീ​പം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ട്രെ​യി​ൻ ത​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൊ​ട്ട​ത്തൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ ജോ​ർ​ജി​ന്‍റെ മ​ക​ൻ അ​ല​ക്സാ​ണ്ട​ർ ചാ​ക്കോ (40) യാ​ണു മ​രി​ച്ച​ത്.
ചൊ​വ്വാ​ഴ്ച രാ​ത്രി 10 ഓ​ടെ പൂ​ങ്കാ​വ് ലെ​വ​ൽ ക്രോ​സി​നു സ​മീ​പ​ത്താ​യാ​ണു തി​രി​ച്ച​റി​യാ​നാ​വാ​ത്ത വി​ധം മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ളെ​ത്തി തി​രി​ച്ച​റി​യു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യ അ​ല​ക്സാ​ണ്ട​ർ വി​ദേ​ശ​ത്താ​യി​രു​ന്നു. ര​ണ്ടു മാ​സം മു​ൻ​പു നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം കേ​റ്റ​റി​ഗ് ജോ​ലി​ക​ൾ ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 10നു ​പു​ളി​ങ്കു​ന്ന് സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. മാ​താ​വ്: ഏ​ലി​ക്കു​ട്ടി. സ​ഹോ​ദ​ര​ങ്ങ​ൾ: ബി​ജു, ബി​നോ​യ്, ബീ​ന, സി​സ്റ്റ​ർ ജി​ന്‍റാ.