സ്കൂ​ളു​ക​ളി​ൽ ഹാ​ജ​ർ പ​രി​ശോ​ധ​ന ആ​പ്പ് ഇ​ത്ത​വ​ണ​യും
Wednesday, June 26, 2019 10:44 PM IST
ആ​ല​പ്പു​ഴ: സ്കൂ​ളു​ക​ളി​ൽ ക​യ​റാ​തെ ക്ലാ​സ് ക​ട്ട് ചെ​യ്ത് ഉ​ഴ​പ്പി​ന​ട​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ളെ ക​ണ്ടെ​ത്തു​ന്ന​തി​നും നേ​ർ വ​ഴി​ക്ക് കൊ​ണ്ടു​വ​രാ​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വ​ഴി ന​ട​പ്പി​ലാ​ക്കി​യ ഹാ​ജ​ർ പ​രി​ശോ​ധ​ന ആ​പ്പ് ഇ​പ്രാ​വ​ശ്യ​വും 44 സ്കൂ​ളു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു വ്യ​ക്ത​മാ​ക്കി. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച വി​ദ്യാ​ർ​ത്ഥി സു​ര​ക്ഷാ​പ​ദ്ധ​തി വ​ഴി ക​ഴി​ഞ്ഞ​വ​ർ​ഷം പി​ടി​യി​ലാ​യ​ത് 150ല​ധി​കം വി​ദ്യാ​ർ​ഥിക​ളാ​ണ്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഡ​സ്ട്രി​യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സ്, പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പ് എ​ന്നി​വ ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള 46 സ്കൂ​ളു​ക​ളി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​റി​ലാ​ണ് ആ​ണ് ഹാ​ജ​ർ ട്രാ​ക്കിം​ഗ് ആ​പ്ലി​ക്കേ​ഷ​ൻ ന​ട​പ്പി​ലാ​ക്കി​യ​ത്. വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഹാ​ജ​ർ​നി​ല എ​ടു​ക്കു​ന്ന​തി​നു​ള്ള മൊ​ബൈ​ൽ ആ​പ്പ് ആ​ണ് ഇ​തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​ത്യേ​ക​ത. ഈ ​ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി ഹാ​ജ​ർ എ​ടു​ത്തു ക​ഴി​ഞ്ഞാ​ൽ അ​ത് പ്ര​ത്യേ​കം നി​യോ​ഗി​ച്ചി​ട്ടു​ള്ള സം​ഘം പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കും. ഓ​രോ ദി​വ​സ​വും ക്ലാ​സി​ൽ എ​ത്താ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് ഈ ​അ​പ്ലി​ക്കേ​ഷ​ൻ വ​ഴി ല​ഭ്യ​മാ​കും. ആ​ദ്യം പ​ട്ടി​ക സ്കൂ​ൾ അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും അ​വ​രു​ടെ അ​നു​മ​തി​യോ​ടെ​യ​ല്ലാ​തെ ക്ലാ​സ്സി​ൽ ഹാ​ജ​രാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റ് പോ​ലീ​സി​ൽ കൈ​മാ​റു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.
പോ​ലീ​സി​ന്‍റെ സൈ​ബ​ർ സെ​ൽ, നാ​ർ​ക്കോ​ട്ടി​ക് സെ​ൽ , വി​മ​ൻ​സ് സെ​ൽ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്താ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ൾ നാ​ർ​ക്കോ​ട്ടി​ക് സെ​ൽ ആ​ണ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇ​ത്ത​രം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മെ​ങ്കി​ൽ കൗ​ണ്‍​സി​ലിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള തു​ട​ർ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കും. മ​നഃ​ശാ​സ്ത്ര​ജ്ഞ​രു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കും. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം ന​വം​ബ​ർ മു​ത​ൽ 150 ല​ധി​കം കു​ട്ടി​ക​ളെ ഇ​ത്ത​ര​ത്തി​ൽ പി​ടി​കൂ​ടു​ക​യും അ​വ​രെ അ​വ​സാ​ന​വ​ർ​ഷ പ​രീ​ക്ഷ മി​ക​ച്ച രീ​തി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്ത​താ​യി പ​ദ്ധ​തി​യു​ടെ ചീ​ഫ് പ്രോ​ജ​ക്ട് കോ-​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. വി​ജ​യ​കു​മാ​ർ പ​റ​ഞ്ഞു. ര​ക്ഷ​ാക​ർ​ത്താ​ക്ക​ൾ​ക്കും ഇ​ക്കാ​ര്യ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണം ആ​വ​ശ്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.