വ​നി​താ ക​മ്മീ​ഷ​ൻ അ​ദാ​ല​ത്ത് ന​ട​ത്തി
Wednesday, June 26, 2019 10:45 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന വ​നി​താ​ക​മ്മീ​ഷ​ൻ അ​ദാ​ല​ത്തി​ൽ കു​ടും​ബ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പു​റ​മെ നി​ര​വ​ധി കേ​സു​ക​ൾ പ​രി​ഗ​ണ​ന​യ്ക്കെ​ത്തി. 99 ശ​ത​മാ​നം ശ​രി​യാ​യ കേ​സു​ക​ളു​ടെ ഇ​ട​യി​ൽ ഒ​രു ശ​ത​മാ​നം നി​യ​മ​സം​വി​ധാ​ന​ത്തെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ എം.​എ​സ് താ​ര,ഡോ ​ഷാ​ഹി​ദ ക​മാ​ൽ, ഇ. ​എം. രാ​ധ എ​ന്നി​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ​പ​ഞ്ചാ​യ​ത് ഹാ​ളി​ൽ ന​ട​ന്ന മെ​ഗാ അ​ദാ​ല​ത്തി​ൽ 100 പ​രാ​തി​ക​ളാ​ണ് ക​മ്മീ​ഷ​ൻ പ​രി​ഗ​ണി​ച്ച​ത്. ഒ​ന്പ​തെ​ണ്ണം അ​ദാ​ല​ത്തി​ലൂ​ടെ തീ​ർ​പ്പാ​ക്കി.
ര​ണ്ടു പ​രാ​തി​ക​ളി​ൽ ബ​ന്ധ​പ്പെട്ട വ​കു​പ്പു​ക​ളോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു. 89 പ​രാ​തി​ക​ൾ അ​ടു​ത്ത അ​ദാ​ല​ത്തി​ലേ​ക്കാ​യി മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.