തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ന് സ​ർ​ക്കാ​രി​ന്‍റെ നി​കു​തി നി​ർ​ദേ​ശം ത​ള്ളി ന​ഗ​ര​സ​ഭ
Wednesday, June 26, 2019 10:45 PM IST
ആ​ല​പ്പു​ഴ: തോ​മ​സ് ചാ​ണ്ടി എം​എ​ൽ​എ​യു​ടെ അ​ധീ​ന​ത​യി​ലു​ള്ള റി​സോ​ർ​ട്ടി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ മു​ന്നോ​ട്ടു വ​ച്ച നി​കു​തി നി​ർ​ദേ​ശം ത​ള്ളി ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ. ന​ഗ​ര​സ​ഭ ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ച ഒ​രു കോ​ടി 17 ല​ക്ഷ​ത്തി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി 35 ല​ക്ഷ​മാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം വ​ച്ച​ത്. ഈ ​നി​ർ​ദേ​ശ​മാ​ണ് കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ത​ള്ളി​യ​ത്.
ക​ന്പ​നി​ക്കു വേ​ണ​മെ​ങ്കി​ൽ ട്രൈ​ബ്യൂ​ണ​ലി​നെ സ​മീ​പി​ക്കാം. സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ടു മാ​സ​ത്തേ​ക്ക് താ​ത്കാ​ലി​ക ലൈ​സ​ൻ​സ് പു​തു​ക്കി ന​ൽ​കാ​നും ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​മു​ണ്ട്. മ​റ്റു കെ​ട്ടി​ട​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ മു​നി​സി​പ്പ​ൽ എ​ൻ​ജി​നിയ​റു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും. പൊ​ളി​ച്ചു നീ​ക്കേ​ണ്ട​താ​ണെ​ങ്കി​ൽ പൊ​ളി​ച്ചു നീ​ക്കു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ തീ​രു​മാ​നം ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ടു​ള്ള യു​ദ്ധ​പ്ര​ഖ്യാ​പ​ന​മാ​ണ് ഭ​ര​ണ​പ​ക്ഷം ന​ട​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ഡി. ​ല​ക്ഷ്മ​ണ​ൻ ആ​രോ​പി​ച്ചു.
ന​ഗ​ര​സ​ഭ​യു​ടെ പ​ണം ഏ​തു വി​ധേ​ന​യും തി​രി​ച്ചു​പി​ടി​ക്കു​മെ​ന്നും ര​ണ്ടു വ​ർ​ഷ​മാ​യി ത​ങ്ങ​ൾ ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ ഒ​റ്റ ദി​വ​സംകൊ​ണ്ട് പ​ഠി​ച്ച് ധൃ​തി​പി​ടി​ച്ച് സ​ർ​ക്കാ​രി​നു റി​പ്പോ​ർ​ട്ട് ന​ൽ​കി​യ റീ​ജ​ണ​ൽ ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് പ്ര​തി​ക​രി​ച്ചു. നി​കു​തി ഭേ​ദ​ഗ​തി നി​ർ​ദേ​ശം സം​ബ​ന്ധി​ച്ചു​ള്ള അ​ജ​ണ്ട അം​ഗീ​ക​രി​ച്ച മു​നി​സി​പ്പ​ൽ സെ​ക്ര​ട്ട​റി സ​മ്മ​ർ​ദം മൂ​ല​മാ​ണ് സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് നി​ല​പാ​ട് മാ​റ്റി​യ​തെ​ന്നും ചെ​യ​ർ​മാ​ൻ പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ൾ​ക്കു മു​ന്പി​ൽ ആ​രോ​പി​ച്ചു. അ​തേ​സ​മ​യം സെ​ക്ര​ട്ട​റി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ​ർ​മാ​നും ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ളു​മെ​ന്ന് ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും കു​റ്റ​പ്പെ​ടു​ത്തി. വി​ഷ​യം കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ചൂ​ടേ​റി​യ ച​ർ​ച്ച​ക്ക് വ​ഴി​യൊ​രു​ക്കി.