അ​ഞ്ചി​ട​ത്ത് ഇ​ന്ന് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്
Wednesday, June 26, 2019 10:45 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ത​ദ്ദേ ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ലി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്നു ന​ട​ക്കും.
കാ​യം​കു​ളം ന​ഗ​ര​സ​ഭ​യി​ലെ വെ​യ​ർ​ഹൗ​സ് വാ​ർ​ഡ്, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ​യി​ലെ ടി.​ഡി.​അ​ന്പ​ലം വാ​ർ​ഡ്, കു​ത്തി​യ​തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ത്തു​പ​റ​ന്പ് വാ​ർ​ഡ്, പാ​ല​മേ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​കു​ള​വി​ള വാ​ർ​ഡ്, മാ​വേ​ലി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​യാ​ർ ഡി​വി​ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​പ​തി​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന് ന​ട​ക്കു​ക. രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് സ​മ​യം. രാ​വി​ലെ ആ​റി​ന് മോ​ക്ക്പോ​ൾ ന​ട​ക്കും.
തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ണ്ഡ​ല​ങ്ങ​ളു​ടെ (വാ​ർ​ഡു​ക​ളു​ടെ) പ​രി​ധി​യി​ൽ വ​രു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ​ക്കും ഇ​ന്ന് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യി.