ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പൊ​തു​ജ​ന സം​ഗ​മം: 20 വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ന​ട​ത്തും
Thursday, July 11, 2019 10:39 PM IST
ആ​ല​പ്പു​ഴ: 2018 ലെ ​പ്ര​ള​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദു​രി​താ​ശ്വാ​സ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​സ​മൂ​ഹ​ത്തെ അ​റി​യി​ക്കു​ന്ന​തി​ന് ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പൊ​തു​ജ​ന സം​ഗ​മം 20ന് ​ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ലോ​ച​നാ​യോ​ഗം ക​ള​ക്ട്രേ​റ്റി​ൽ ന​ട​ത്തി. ജി​ല്ലാ​ത​ല​ത്തി​ൽ 20ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന​വ​ർ​ക്ക് നി​ർ​മി​ച്ചു​ന​ൽ​കി​യ 20 വീ​ടി​ന്‍റെ താ​ക്കോ​ൽ ദാ​നം, 30 വ​ള്ള​ങ്ങ​ളു​ടെ വി​ത​ര​ണം, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ എ​ട്ട് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ താ​ക്കോ​ൽ ദാ​നം ഉ​ൾ​പ്പ​ടെ​യു​ള്ള പ​രി​പാ​ടി​ക​ൾ ന​ട​ക്കും. ടൗ​ണ്‍​ഹാ​ളി​ലാ​യി​രി​ക്കും പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ക. പ്ര​ള​യ​കാ​ല​ത്ത് വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദ​മാ​ക്കു​ന്ന ഫോ​ട്ടോ പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​വേ​ണു​ഗോ​പാ​ൽ, ജി​ല്ലാ​ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, എ.​ഡി.​എം ഐ.​അ​ബ്ദു​ൾ സ​ലാം, സ​ബ്ക​ള​ക്ട​ർ വി.​ആ​ർ.​കൃ​ഷ്ണ​തേ​ജ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.