കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ യു​വ​തി​യെ അ​ഗ്നി​ശ​മ​ന​സേ​ന ര​ക്ഷി​ച്ചു
Saturday, July 13, 2019 10:14 PM IST
മാ​ങ്കാം​കു​ഴി: കാ​ൽ​വ​ഴു​തി കി​ണ​റ്റി​ൽ വീ​ണ യു​വ​തി​യെ അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി ര​ക്ഷി​ച്ചു. മാ​ങ്കാം​കു​ഴി പ​ള്ളി തെ​ക്കേ​തി​ൽ ബി​സ്മി​യെ(26)​യാ​ണ് 60 അ​ടി താ​ഴ്ച​യു​ള്ള കി​ണ​റ്റി​ൽ നി​ന്നും മാ​വേ​ലി​ക്ക​ര അ​ഗ്നി​ശ​മ​ന സേ​ന ര​ക്ഷി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ 11ന് ​വെ​ള്ളം കോ​രു​ന്ന​തി​നി​ടെ ത​ല​ക​റ​ങ്ങി​യ ബി​സ്മി കാ​ൽ​വ​ഴു​തി കി​ണ​റ്റി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി കി​ണ​റ്റി​ൽ ഇ​റ​ങ്ങി​യെ​ങ്കി​ലും ബി​സ്മി​യെ ഉ​യ​ർ​ത്തി ക​ര​യ്ക്കെ​ത്തി​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തി​നി​ട​യി​ൽ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തു​ന്ന​തി​നു മു​ന്പ് കി​ണ​റ്റി​ലി​റ​ങ്ങി​യ നാ​ട്ടു​കാ​രാ​യ മൂ​ന്നു​പേ​ർ ബി​സ്മി താ​ഴ്ന്നു പോ​കാ​തി​രി​ക്കാ​ൻ ക​യ​റി​ട്ടു കെ​ട്ടി നി​ർ​ത്തി.

ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ മാ​ത്യൂ​സ് കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന സ്ഥ​ല​ത്തെ​ത്തു​ക​യും ഫ​യ​ർ​മാൻമാ​രാ​യ മ​നോ​ജ് കു​മാ​ർ, ശ്രീ​കു​മാ​ർ എ​ന്നി​വ​ർ കി​ണ​റ്റി​ലി​റ​ങ്ങി യു​വ​തി​യെ ക​ര​യ്ക്കെ​ത്തി​ക്കു​ക​യു​മാ​യി​രു​ന്നു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി കി​ണ​റ്റി​ലി​റ​ങ്ങി​യ ഒ​രാ​ളും കു​ഴ​ഞ്ഞു പോ​യ​തി​നാ​ൽ ഇ​യാ​ളെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന വ​ല​യു​പ​യോ​ഗി​ച്ചു ക​ര​യ്ക്കു ക​യ​റ്റി. ഫ​യ​ർ​മാൻമാരാ​യ സു​ജി​ത് നാ​യ​ർ, സ​ജേ​ഷ്, അ​രു​ണ്‍, ബൈ​ജു, ഹോം ​ഗാ​ർ​ഡ് രാ​ജ​ൻ​പി​ള്ള എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.