അ​ണ്ണാ​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ മ​ധ്യ​വ​യ​സ്ക​ന് ക​ടി​യേ​റ്റു
Saturday, July 13, 2019 10:14 PM IST
ചെ​ങ്ങ​ന്നൂ​ർ: ലൈ​നി​ൽ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് താ​ഴെ വീ​ണ അ​ണ്ണാ​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ക​ടി​യേ​റ്റ് മ​ധ്യ​വ​യ​സ്ക​ന് ഗു​രു​ത​ര പ​രി​ക്ക്. കി​ഴ​ക്ക​നോ​ത​റ അ​മ്മ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​ട​മ പി. ​അ​നി​ൽ​കു​മാ​റി​നാ​ണ് (54) പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പു​ത്ത​ൻ​കാ​വ് പാ​ല​ത്തി​നു സ​മീ​പം ഇ​ട​നാ​ട്ടി​ൽ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ന​ഗ​ര​സ​ഭ​യു​ടെ വ​ഴി​വി​ള​ക്കി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി ജോ​ലി​ക​ൾ ചെ​യ്യു​ന്ന അ​നി​ൽ​കു​മാ​ർ വ​ഴി​വി​ള​ക്കി​ന്‍റെ ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റി​നു സ​മീ​പം നി​ൽ​ക്കു​ന്പോ​ഴാ​ണ് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് അ​ണ്ണാ​ൻ നി​ല​ത്തു വീ​ണ​ത് ക​ണ്ട​ത്.െ അ​ണ്ണാ​നെ കൈ​യി​ലെ​ടു​ത്ത് അ​തി​ന്‍റെ പു​റ​ത്ത് സാ​വ​ധാ​ന​ത്തി​ൽ പ​ല പ്രാ​വ​ശ്യം ത​ട്ടി​ക്കൊ​ണ്ടി​രു​ന്നു. ഇ​തി​നി​ടെ ആ​ഘാ​ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട അ​ണ്ണാ​ൻ വ​ല​തു​കൈ​യു​ടെ ഉ​ള്ളം കൈ​യും ത​ള്ള​വി​ര​ലും ചേ​രു​ന്ന ഭാ​ഗ​ത്ത് ക​ടി​ച്ചു. വേ​ദ​ന​കൊ​ണ്ട് കൈ​കു​ട​ഞ്ഞെ​ങ്കി​ലും അ​ണ്ണാ​ന്‍റെ പ​ല്ലു​ക​ൾ ദ​ശ​യി​ൽ കു​ടു​ങ്ങി​യ​തു​മൂ​ലം കൈ​യി​ൽ തൂ​ങ്ങി​ക്കി​ട​ന്നു.

ഇ​ട​തു​കൈ​കൊ​ണ്ട് അ​ണ്ണാ​ന്‍റെ വാ​യ​തു​റ​ന്ന് വി​ടു​വി​ക്കാ​ൻ ശ്ര​മി​ക്കു​ന്നി​നി​ടെ ഇ​ട​തു​കൈ​യു​ടെ അ​ണി​വി​ര​ലി​ലും ക​ടി​യേ​റ്റു. കൈ​യി​ൽ നി​ന്ന് വി​ടു​വി​ച്ച അ​ണ്ണാ​ൻ ര​ക്ഷ​പ്പെ​ട്ടു. ഇ​തി​നു​ശേ​ഷം ചെ​ങ്ങ​ന്നൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി മൂ​ന്ന് കു​ത്തി​വ​യ്പു​ക​ളു​മെ​ടു​ത്തു. കൂ​ടു​ത​ൽ പ​രി​ശോ​ധ​ന​യ്ക്കും ചി​കി​ത്സ​യ്ക്കു​മാ​യി ഡോ​ക്ട​ർ​മാ​രു​ടെ ശി​പാ​ർ​ശ പ്ര​കാ​രം ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി.