നി​ർ​ത്താ​തെ പോ​യ ബൈ​ക്കി​നെ പി​ന്തു​ട​ർ​ന്ന പോ​ലീ​സ് ജീ​പ്പ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞി​ട്ടു
Saturday, July 13, 2019 10:14 PM IST
ചേ​ർ​ത്ത​ല: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കൈ ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​യ ബൈ​ക്ക് പി​ന്തു​ട​ർ​ന്നു പി​ടി​കൂ​ടി​യ ഹൈ​വേ പോ​ലീ​സി​ന്‍റെ ജീ​പ്പ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ജീ​പ്പു കു​റു​കെ​യി​ടു​ന്ന​തി​നി​ടെ റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു വീ​ണ ബൈ​ക്കി​ലെ യാ​ത്ര​ക്കാ​ർ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത​യി​ൽ ഒ​റ്റ​പ്പു​ന്ന ജം​ഗ്ഷ​ന് സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം. ത​ങ്കി ജം​ഗ്ഷ​ന് സ​മീ​പ​മാ​യി​രു​ന്നു ഹൈ​വേ പോ​ലീ​സ് ബൈ​ക്കി​ന് കൈ ​കാ​ണി​ച്ച​ത്.

നി​ർ​ത്താ​തെ പാ​ഞ്ഞ​തോ​ടെ പി​ന്നാ​ലെ പി​ന്തു​ട​ർ​ന്ന ഹൈ​വേ പോ​ലീ​സ് ബൈ​ക്കി​നു മു​ന്നി​ലെ​ത്തി കു​റു​കെ​യി​ട്ടു. ബൈ​ക്ക് മ​റി​ഞ്ഞു വീ​ണ​തോ​ടെ ബൈ​ക്ക് യാ​ത്രി​ക​രാ​യ യു​വാ​ക്ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. എ​ന്നാ​ൽ പോ​ലീ​സ് ജീ​പ്പ് പി​ന്തു​ട​ർ​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് നാ​ട്ടു​കാ​ർ ജീ​പ്പ് ത​ട​ഞ്ഞു.

ത​ർ​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ഹൈ​വേ പോ​ലീ​സി​ന്‍റെ ജീ​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ജീ​പ്പ് ഡ്രൈ​വ​റെ വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കു​ക​യും ചെ​യ്തു. ബൈ​ക്കി​നെ പി​ന്തു​ട​ർ​ന്നോ​യെ​ന്ന​തു സു​ബ​ന്ധി​ച്ച് അ​ന്വേ​ഷി​ച്ച് ന​ട​പ​ടി എ​ടു​ക്കു​മെ​ന്ന് ഡി​വൈ​എ​സ്പി എ.​ജി. ലാ​ൽ പ​റ​ഞ്ഞു.