ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ
Sunday, July 14, 2019 9:49 PM IST
ആ​ല​പ്പു​ഴ: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ കു​റി​ച്ച് കൂ​ടു​ത​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക​ണ​മെ​ന്ന് ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള. ആ​ല​പ്പു​ഴ പ്ര​സ്ക്ല​ബി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഭ​ക്ഷ​ണ​രീ​തി​ക​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​നൊ​പ്പം കൂ​ടു​ത​ൽ ജാ​ഗ്ര​ത​യും ഇ​ക്കാ​ര്യ​ത്തി​ലു​ണ്ടാ​ക​ണ​ം. ആരോഗ്യ മുള്ള പുതുതലമുറയിലാണ് നാടിന്‍റെ ഭാവിയെന്നും ഡോക്ടർ കൂടിയായ അവർ പറഞ്ഞു.

മെ​ഡി​ക്ക​ൽ കോ​ള​ജ് ജ​ന​റ​ൽ മെ​ഡി​സി​ൻ വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​ബി. പ​ദ്മ​കു​മാ​ർ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം പ്ര​ഫ​സ​ർ ഡോ. ​കെ.​എ​സ്. മോ​ഹ​ന​ൻ, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ചെ​സ്റ്റ് സ്പെ​ഷ​ലി​സ്റ്റ് ഡോ. ​അ​ർ​ജു​ൻ, ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​ഫ്താ​ൽ​മോ​ള​ജി​സ്റ്റ് ഡോ. ​മീ​ര എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ക്യാ​ന്പ്. ഡോ​ക്ട​ർ​മാ​രേ​യും ശ​ങ്കേ​ഴ്സ് ഹെ​ൽ​ത്ത് കെ​യ​ർ മേ​ധാ​വി ഡോ. ​മ​ണി​കു​മാ​റി​നെ​യും ഉ​ദ്ഘാ​ട​ന വേ​ള​യി​ൽ ക​ള​ക്ട​ർ ആ​ദ​രി​ച്ചു.

ശ​ങ്കേ​ഴ്സി​നെ കൂ​ടാ​തെ ആ​ല​പ്പു​ഴ കു​ര്യ​ൻ​സ് ഒ​പ്റ്റി​ക്ക​ൽ​സ്, ക​ഐം​എ​സ്ആ​ർ​എ, സ​ണ്‍​ഫാ​ർ​മ, മ​ക്ലി​യോ​ഡ്സ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ് എ​ന്നി​വ​രു​ടെ കൂ​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ക്യാ​ന്പ്. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. ഉ​മേ​ഷ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി ജി. ​ഹ​രി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി.​കെ. അ​നി​ൽ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.