വി​ശ​പ്പു​ര​ഹി​ത മാ​രാ​രി​ക്കു​ളം പ​ദ്ധ​തി: ര​ണ്ടു​മ​ണി​ക്കൂ​ർ കൊ​ണ്ട് സ​മാ​ഹ​രി​ച്ച​ത് മൂ​വാ​യി​രം കി​ലോ​ഗ്രാം അ​രി
Sunday, July 14, 2019 9:49 PM IST
മു​ഹ​മ്മ: വി​ശ​പ്പ് ര​ഹി​ത മാ​രാ​രി​ക്കു​ളം പ​ദ്ധ​തി​യി​ലേ​ക്കു ര​ണ്ടു​മ​ണി​ക്കൂ​ർ കൊ​ണ്ട് സ​മാ​ഹ​രി​ച്ച​ത് 3000 കി​ലോ അ​രി. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു​വാ​ർ​ഡു​ക​ളി​ലാ​ണ് ഇ​ന്ന​ലെ അ​രി ക​ള​ക്ഷ​ൻ ന​ട​ത്തി​യ​ത്.

പ​രി​പാ​ടി ആ​ര്യാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​നാ സ​ന​ൽ​കു​മാ​ർ ചെ​യ്തു. വി​ശ​പ്പ് ര​ഹി​ത മാ​രാ​രി​ക്കു​ള​ത്തി​ന്‍റെ നി​ല​വി​ലെ പ്ര​തി​സ​ന്ധി മ​ന​സി​ലാ​ക്കി​യു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​യ​ത്. 430 വീ​ടു​ക​ളി​ൽ നി​ന്നാ​ണ് 3000 കി​ലോ അ​രി സ​മാ​ഹ​രി​ച്ച​ത.

മു​ഹ​മ്മ, മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട്, മാ​രാ​രി​ക്കു​ളം തെ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 80 വാ​ർ​ഡു​ക​ളി​ലെ 400 പേ​ർ​ക്കാ​ണ് എ​ല്ലാ ദി​വ​സ​വും ഭ​ക്ഷ​ണം ന​ല്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ഭ​ക്ഷ​ണ വി​ത​ര​ണ​ത്ത് 150 ഓ​ളം പ്ര​വ​ർ​ത്ത​ക​രാ​ണ് പ​ങ്കാ​ളി​യാ​കു​ന്ന​ത്. അ​രി ക​ള​ക്ഷ​ന് ജീ​വ​താ​ളം ഏ​രി​യ ക​ണ്‍​വീ​ന​ർ ആ​ർ. റി​യാ​സ്, കെ.​വി. ര​തീ​ഷ്, കെ.​എ​സ്. ഹ​രി​ദാ​സ്, പി. ​വി​നീ​ത​ൻ, ജോ​സ് ചാ​ക്കോ, കെ.​ആ​ർ. ക​വി​ത, റെ​ജി​മോ​ൻ എ​ന്നി​വ​ർ നേ​തൃ​ത്യം ന​ല്കി.