ചെ​ത്തി​പ്പു​ഴ കൃ​പാ​ഭി​ഷേ​ക ക​ണ്‍​വ​ൻ​ഷ​ൻ ഓ​ഗ​സ്റ്റ് 15മു​ത​ൽ 18വ​രെ
Sunday, July 14, 2019 9:49 PM IST
ച​ങ്ങ​നാ​ശേ​രി: ആ​റാ​മ​ത് ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ക​ണ്‍​വ​ൻ​ഷ​ൻ 2019 ഓ​ഗ​സ്റ്റ് 15 മു​ത​ൽ 18 വ​രെ തീ​യ​തി​ക​ളി​ൽ ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ങ്ക​ണ​ത്തി​ൽ ന​ട​ത്തും. ക​ണ്‍​വ​ൻ​ഷ​ൻ പ​ന്ത​ലി​ന്‍റെ കാ​ൽ​നാ​ട്ട് ക​ർ​മം വി​കാ​രി ഫാ.​സെ​ബാ​സ്റ്റ്യ​ൻ അ​ട്ടി​ച്ചി​റ നി​ർ​വ​ഹി​ച്ചു. അ​ണ​ക്ക​ര മ​രി​യ​ൻ ധ്യാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ഡ​യ​റ​ക്ട​ർ ഫാ.​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലും ടീ​മും ധ്യാ​നം ന​യി​ക്കും. ഓ​ഗ​സ്റ്റ് 15ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് 3.30ന് ​ക​ണ്‍​വ​ൻ​ഷ​ൻ ആ​രം​ഭി​ക്കും. വി​ശു​ദ്ധ കു​ർ​ബാ​ന​യെ​തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യി ബൈ​ബി​ൾ പ്ര​തി​ഷ്ഠ ന​ട​ത്തും. അ​ഭി​വ​ന്ദ്യ പി​താ​ക്ക​ന്മാ​ർ ധ്യാ​ന​ദി​വ​സ​ങ്ങ​ളി​ൽ സ​ന്ദേ​ശം ന​ൽ​കും.
16, 17, 18 തീ​യ​തി​ക​ളി​ൽ കു​ന്പ​സാ​ര​ത്തി​നും കൗ​ണ്‍​സ​ലിം​ഗി​നും സൗ​ക​ര്യ​മു​ണ്ടാ​കും. ഫാ.​ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലി​നെ വ്യ​ക്തി​പ​ര​മാ​യി കാ​ണാ​നും രോ​ഗ​സൗ​ഖ്യ ശു​ശ്രൂ​ഷ സ്വീ​ക​രി​ക്കാ​നും ക്ര​മീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. രോ​ഗി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ൾ ക്ര​മീ​ക​രി​ക്കും. കി​ട​പ്പ് രോ​ഗി​ക​ൾ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചാ​ൽ കി​ട​ക്ക​ക​ളും സ​ജ്ജീ​ക​രി​ക്കു​ന്ന​താ​ണ്. ക​ൻ​വ​ൻ​ഷ​ൻ ദി​ന​ങ്ങ​ളി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ​നി​ന്ന് ആ​ല​പ്പു​ഴ, ക​റു​ക​ച്ചാ​ൽ,നെ​ടു​ങ്കു​ന്നം കൂ​ടാ​തെ ചെ​ത്തി​പ്പു​ഴ​യ്ക്ക് സ​മീ​പ​ത്തു​ള്ള വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും ബ​സ് സൗ​ക​ര്യം ക്ര​മീ​ക​രി​ക്കും. .
വി​കാ​രി ഫാ.​സ​ബാ​സ്റ്റ്യ​ൻ അ​ട്ടി​ച്ചി​റ, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ.​ജ​സ്റ്റി​ൻ വാ​ളം​പ​റ​ന്പി​ൽ, ഫാ.​ജോ​ഫി​ൻ കൊ​ല്ലാ​റ, കൈ​ക്കാ​ര​ന്മാ​രാ​യ ബാ​ബു മ​റ്റ​പ്പ​റ​ന്പി​ൽ, ഡോ. ​ജ​യിം​സ് ദേ​വ​സ്യാ ക​റു​ക​പ്പ​ള്ളി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജോ​സു​കു​ട്ടി പാ​റ​യ്ക്ക​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 400 പേ​രു​ടെ ക​മ്മി​റ്റി​യും ശു​ശ്രൂ​ഷ​ക​രും സേ​വ​നം ചെ​യ്യു​ന്നു. ഓ​ഗ​സ്റ്റ് 18ന് ​ഫാ. ഡൊ​മി​നി​ക് വാ​ള​ന്മ​നാ​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ ധ്യാ​ന​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്ന എ​ല്ലാ വൈ​ദി​ക​രും സ​ഹ​കാ​ർ​മി​ക​രാ​കും. പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ ക​ണ്‍​വ​ൻ​ഷ​ൻ സ​മാ​പി​ക്കും.