മങ്കൊന്പ് : സംസ്ഥാന സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ച് കുട്ടനാട്ടിലെ യുഡിഎഫ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 15, 16 തീയതികളിൽ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും. യുഡിഎഫ് കുട്ടനാട് നിയോജക മണ്ഡലം സമ്മേളനത്തിലാണ് ഇക്കാര്യം തീരുമാനമായത്.
വൈദ്യുതി ചാർജ് വർധനവ്, കാരുണ്യ ലോട്ടറി നിർത്തലാക്കൽ, റീ ബിൽഡ് കേരളയിൽ അർഹരെ ഒഴിവാക്കൽ, തദ്ദേശ ഫണ്ട് വകമാറ്റൽ തുടങ്ങിയവയ്ക്കെതിരേയാണ് സമരം. കണ്‍വീനർ കെ. ഗോപകുമാർ യോഗം ഉദ്ഘാടനം ചെയ്തു. തോമസുകുട്ടി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ. സേവ്യർ, സജി ജോസഫ്, ബിജു പാലത്തിങ്കൽ, ജോർജ് മാത്യു പഞ്ഞിമരം, ബെന്നിച്ചൻ മണ്ണങ്കരത്തറ, എം.കെ. ജോസഫ്, രമണി എസ്. ഭാനു, ജോജി കരിക്കംപള്ളി, ജോഷി കൊല്ലാറ, മധു സി. കൊളങ്ങര, എൻ.വി. ഹരിദാസ്, തങ്കച്ചൻ കൂലിപ്പുരയ്ക്കൽ, ഷിബു ലൂക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു.