അ​പ്പ​ർ കു​ട്ട​നാ​ട് താ​ലൂ​ക്ക് രൂ​പി​ക​രി​ക്ക​ണ​മെ​ന്ന്
Sunday, July 14, 2019 9:49 PM IST
എ​ട​ത്വ: എ​ട​ത്വ വി​ക​സ​ന സ​മി​തി നേ​തൃ​സം​ഗ​മം ന​ട​ന്നു. വി​ശാ​ല കു​ട്ട​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് എ​ട​ത്വ ആ​സ്ഥാ​ന​മാ​ക്കി അ​പ്പ​ർ കു​ട്ട​നാ​ട് താ​ലൂ​ക്ക് രൂ​പി​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു. അ​പ്പ​ർ കു​ട്ട​നാ​ട് താ​ലൂ​ക്ക് സ​ന്പാ​ദ​ക സ​മി​തി ചെ​യ​ർ​മാ​നാ​യി മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഡ്വ. ഐ​സ​ക്ക് രാ​ജു​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
എ​ട​ത്വ സ​ബ് ട്ര​ഷ​റി കെ​ട്ടി​ട​നി​ർ​മാ​ണം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ത്ത​തി​ൽ യോ​ഗം പ്ര​തി​ഷേ​ധി​ച്ചു. ഗ്രാ​മീ​ണ റോ​ഡു​ക​ളു​ടെ പു​ന​രു​ദ്ധാ​ര​ണ​വും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​വും ന​ട​പ്പാ​ക്കാ​ൻ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക​ൾ യു​ദ്ധ​കാ​ല​അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
റി​ട്ട. ഡി​ഇ​ഒ പി.​കെ. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ദാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് ക​ട്ട​പ്പു​റം, ബി​ൽ​ബി മാ​ത്യു ക​ണ്ട​ത്തി​ൽ, കു​ഞ്ഞു​മോ​ൻ പ​ട്ട​ത്താ​നം, റ്റെ​ഡി സ​ക്ക​റി​യാ, കെ.​സി. സ​ന്തോ​ഷ്, എ.​ജെ. കു​ഞ്ഞു​മോ​ൻ, ജി​നോ മ​ണ​ക്ക​ളം, അ​ജ​യ​ൻ ത​ക​ഴി, ജോ​ർ​ജ് തോ​മ​സ് ക​ള​പ്പു​ര, ജോ​ജി ക​രി​ക്കം​പ​ള്ളി, പി.​വി.​എ​ൻ. മേ​നോ​ൻ, ഐ​സ​ക് എ​ഡ്വേ​ർ​ഡ്, അ​ജി കോ​ശി, ഷാ​ജി ആ​ന​ന്ദാ​ല​യം, സി​ബി തോ​മ​സ് ക​ണ്ട​ത്തി​ൽ​പ​റ​ന്പ്, ബി​ബി​ൻ മാ​ത്യു, പി.​വി. ചാ​ക്കോ, ചെ​റി​യാ​ൻ പൂ​വ​ക്കാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.