മ​ഴ ല​ഭി​ക്കാ​ത്ത​താ​ണ് നെ​ല്ല് വി​ത്ത് മു​ള​യ്ക്കാ​ത്ത​തി​ന് കാ​ര​ണ​മെ​ന്ന് മ​ന്ത്രി
Sunday, July 14, 2019 9:51 PM IST
ആ​ല​പ്പു​ഴ: കു​ട്ട​നാ​ട്ടി​ൽ ര​ണ്ടാം ഘ​ട്ട​ത്തി​ൽ ന​ൽ​കി​യ നെ​ൽ​വി​ത്തു​ക​ൾ മു​ള​യ്ക്കാ​ത്ത​തി​ന് കാ​ര​ണം ആ​വ​ശ്യ​ത്തി​ന് മ​ഴ ല​ഭി​ക്കാ​ത്ത​താ​ണെ​ന്ന് കൃ​ഷി​മ​ന്ത്രി വി.​എ​സ്. സു​നി​ൽ കു​മാ​ർ. ജ​ർ​മി​നേ​ഷ​ൻ പ​രി​ശോ​ധ​ന ഫ​ലം വി​ത്തി​ന്‍റെ ഗു​ണ​മേ· ഉ​റ​പ്പു​വ​രു​ത്തു​ന്ന​താ​ണ്. സം​സ്ഥാ​ന വി​ത്ത് വി​ക​സ​ന അ​ഥോ​റി​റ്റി ന​ൽ​കി വി​ള​വ് ല​ഭി​ച്ച അ​തേ വി​ത്ത് ത​ന്നെ​യാ​ണ് ര​ണ്ടാം ഘ​ട്ട​ത്തി​ലും ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
വെ​ള്ളം കി​ട്ടാ​തെ ഉ​പ്പ് മു​ക​ളി​ലേ​ക്ക് വ​ന്നു ഉ​പ്പു​രു​കി​യ​താ​ണ് വി​ത്തു​ക​ൾ മു​ള​യ്ക്കാ​ത്ത​തി​ന്‍റെ കാ​ര​ണം. ജൂ​ലൈ, ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി വി​ത്തി​ന്‍റെ വി​ത​ര​ണം പൂ​ർ​ത്തി​യാ​കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​ക്കാ​ൾ കൂ​ടു​ത​ൽ കൃ​ഷി ഇ​ത്ത​വ​ണ ല​ഭി​ക്കു​ം. പ​ല ഏ​ജ​ന്‍റു​മാ​രും വി​ത്തു​ക​ൾ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​ർ സം​ഭ​രി​ക്കു​ന്ന സീ​ഡ് അ​ഥോ​റി​റ്റി​യു​ടെ വി​ത്തു​ക​ൾ മാ​ത്ര​മേ ന​ൽ​കു​ക​യു​ള്ളൂ. ഗു​ണ​നി​ല​വാ​ര​ത്തി​ൽ സ​ർ​ക്കാ​ർ ഒ​രു വി​ട്ടു വീ​ഴ്ച​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. മു​ള​യ്ക്കാ​ത്ത വി​ത്ത് മാ​റ്റി​ക്കൊ​ടു​ക്കു​ക​യും സ​ബ്സി​ഡി ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​തു ന​ൽ​കാ​നും ത​യാ​റാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.