സി​ര​ക​ളി​ൽ ആ​വേ​ശം വാ​രി​വി​ത​റി മൂ​ലം വ​ള്ളം​ക​ളി
Monday, July 15, 2019 10:27 PM IST
മ​ങ്കൊ​ന്പ്: മ​ഴ​മാ​റി നി​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ള്ളം​ക​ളി പ്രേ​മി​ക​ളു​ടെ സി​ര​ക​ളി​ൽ ആ​വേ​ശം വാ​രി​വി​ത​റി മൂ​ല​ക്കാ​ഴ്ച. ആ​ർ​പ്പു​വി​ളി​ക​ളു​ടെ​യും, ആ​ര​വ​ങ്ങ​ളു​ടെ​യും അ​ക​ന്പ​ടി​യോ​ടെ​യാ​ണ് ച​ന്പ​ക്കു​ളം മൂ​ലം വ​ള്ളം​ക​ളി​യോ​ടെ ഇ​ക്കൊ​ല്ല​ത്തെ വ​ള്ളം​ക​ളി​ക​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്. മ​ൽ​സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക​ളി​വ​ള്ള​ങ്ങ​ൾ​ക്കൊ​പ്പം നാ​ട്ടി​ൽ നി​ന്നും മ​റു​നാ​ട്ടി​ൽ നി​ന്നും ആ​യി​ര​ങ്ങ​ളാ​ണ് ച​ന്പ​ക്കു​ള​ത്താ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലേ​ക്കും ഒ​ഴു​കി​യെ​ത്തി​യ​ത്. വ​ള്ള​ങ്ങ​ളി​ലും വെ​ള്ള​ത്തി​ലു​മാ​യി തു​ഴ​ച്ചി​ൽ​കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വി​വി​ധ ക​ര​ക്കാ​ർ ത​മ്മി​ൽ മ​ത്സ​രി​ക്കു​ന്ന കാ​ഴ്ച ആ​സ്വാ​ദ​ക​രു​ടെ മ​ന​സി​ലേ​ക്കും ആ​വേ​ശം പ​ക​ർ​ന്നു.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കാ​ര്യ​മാ​യ ത​ർ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ അ​വ​സാ​നി​ച്ച​ത്. എ​ന്നാ​ൽ ഒൗ​ദ്യോ​ഗി​ക ഫ​ല​പ്ര​ഖ്യാ​പ​നം വ​രു​ന്ന​തു​വ​രെ ഫൈ​ന​ലി​ന്‍റെ മ​ത്സ​ര​ഫ​ല​ത്തി​നാ​യി ആ​രാ​ധ​ക​ർ കാ​ത്തി​രു​ന്നു. തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം​വ​രെ ഇ​ഞ്ചോ​ടി​ഞ്ചു പോ​രാ​ട്ട​മാ​ണ് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളു​ടെ ഫൈ​ന​ലി​ൽ ന​ട​ന്ന​ത്. ര​ണ്ടു ടീ​മു​ക​ൾ​ക്ക​പ്പു​റം ച​ന്പ​ക്കു​ള​ത്താ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള ക​ര​ക്കാ​രു​ടെ വ​ള്ള​ങ്ങ​ളു​ടെ മ​ൽ​സ​ര​മാ​യി​രു​ന്നു ഫൈ​ന​ലി​ലേ​ത്. ന​ടു​ഭാ​ഗ​ത്തി​ൽ സ്വ​ന്തം ടീം ​തു​ഴ​ഞ്ഞ​പ്പോ​ൾ കൈ​ക്ക​രു​ത്തി​ന്‍റെ ആ​ശാ​ൻ​മാ​രാ​യ യു​ബി​സി കൈ​ന​ക​രി​യാ​യി​രു​ന്നു ച​ന്പ​ക്കു​ള​ത്തെ പോ​രി​നി​റ​ക്കി​യ​ത്. ഇ​ത്ത​വ​ണ രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി നേ​ടാ​നു​റ​ച്ചെ​ത്തി​യ പോ​ലീ​സ് ടീ​മി​ന് അ​വ​സാ​ന സ്ഥാ​ന​ക്കാ​രാ​കേ​ണ്ടി​വ​ന്നു.

എ ​ഗ്രേ​ഡ് വെ​പ്പു വ​ള്ള​ങ്ങ​ളു​ടെ മ​ൽ​സ​ര​ത്തി​ൽ ജെ​യ്ഷോ​ട്ടും, ചെ​ത്തി​ക്കാ​ട​നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ബി ​ഗ്രേ​ഡ് വെ​പ്പു​വ​ള്ള​ങ്ങ​ളു​ടെ ഇ​ന​ത്തി​ൽ ചി​റ​മേ​ൽ തോ​ട്ടു​ക​ട​വ​ൻ, എ​ബ്ര​ഹാം മൂ​ന്നു​തൈ​ക്ക​ൽ, പി.​ജി ക​രി​പ്പു​ഴ എ​ന്നി​വ​രാ​ണ് യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​ത്.

ഓ​ടി ബി ​ഗ്രേ​ഡ് വി​ഭാ​ഗ​ത്തി​ൽ താ​ണി​യ​ൻ ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ സെ​ന്‍റ്.​ജോ​സ​ഫി​നെ മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പി​ന്ത​ള്ളി കു​റു​പ്പു​പ​റ​ന്പ​ൻ ര​ണ്ടാ​മ​താ​യി തു​ഴ​ഞ്ഞെ​ത്തി. വാ​ശി​യി​ൽ വ​നി​ത​ക​ളും പി​ന്നോ​ട്ട​ല്ലെ​ന്നു തെ​ളി​യി​ക്കു​ന്ന​താ​യി​രു​ന്നു തെ​ക്ക​നോ​ടി വി​ഭാ​ഗം ക​ളി​വ​ള്ള​ങ്ങ​ളു​ടെ മ​ൽ​സ​രം.
ആ​റി​ന് ഇ​രു​ക​ര​യി​ലു​മു​ള്ള ച​ന്പ​ക്കു​ളം, നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ സി​ഡി​എ​സു​ക​ൾ ത​മ്മി​ലാ​യി​രു​ന്നു മ​ത്സ​രം. ആ​ദ്യം ഇ​രു​കൂ​ട്ട​രും തു​ഴ​ഞ്ഞ് ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് ക​ട​ന്നെ​ങ്കി​ലും സ്റ്റാ​ർ​ട്ടിം​ഗി​ലെ അ​പാ​ക​ത​ക​ളെ തു​ട​ർ​ന്ന് മ​ത്സ​ര​ഫ​ലം ഉ​പേ​ക്ഷി​ച്ചു. വീ​ണ്ടും മ​ത്സ​രം ന​ട​ന്നെ​ങ്കി​ലും ഫ​ല​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യി​ല്ല. ര​ണ്ടാം​ത​വ​ണ​യും വി​ജ​യം ടി.​കെ സു​ധ​ർ​മ ക്യാ​പ്റ്റ​നാ​യ ച​ന്പ​ക്കു​ളം സി​ഡി​എ​സി​നൊ​പ്പം നി​ന്നു.