സ​ബ്ജ​യി​ലി​ൽ ത​ട​വു​കാ​ര​ൻ മ​രി​ച്ച സം​ഭ​വം: വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജ​യി​ൽ ഡി​ഐ​ജി
Monday, July 15, 2019 10:28 PM IST
മാ​വേ​ലി​ക്ക​ര: സ്പെ​ഷ​ൽ സ​ബ് ജ​യി​ലി​ൽ കോ​ട്ട​യം കു​മ​ര​കം സ്വ​ദേ​ശി എം.​ജെ. ജേ​ക്ക​ബ് മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ജി​സ്ട്രേ​റ്റ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നു ജ​യി​ൽ ഡി​ഐ​ജി എ​സ്. സ​ന്തോ​ഷ് കു​മാ​ർ. ജേ​ക്ക​ബി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന രീ​തി​യി​ലു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​പി ഋ​ഷി​രാ​ജ് സിം​ഗി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണ​മാ​ണു തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി സ​ന്തോ​ഷ് കു​മാ​ർ ഇ​ന്ന​ലെ ജ​യി​ലി​ൽ എ​ത്തി​യ​ത്. രാ​വി​ലെ 11നു ​എ​ത്തി​യ സ​ന്തോ​ഷ് കു​മാ​ർ ജ​യി​ലി​ൽ മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ ശേ​ഷ​മാ​ണു മ​ട​ങ്ങി​യ​ത്.
ക​ഴി​ഞ്ഞ മാ​ർ​ച്ച് 21നു ​ജ​യി​ലി​ൽ ത​ട​വു​കാ​ര​നാ​യ എം.​ജെ. ജേ​ക്ക​ബി​ന്‍റെ മ​ര​ണം ന​ട​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ത്ത​ര​വാ​ദി​ത്വ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​നെ​ന്ന നി​ല​യി​ലാ​ണു 24നു ​അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇ​പ്പോ​ഴാ​ണു മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്ര​ധാ​ന രേ​ഖ​യാ​യ മ​ജി​സ്ട്രേ​റ്റി​ന്‍റെ റി​പ്പോ​ർ​ട്ട് ല​ഭി​ച്ച​ത്. അ​തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ അ​നു​സ​രി​ച്ചു വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തും. ജ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു വീ​ഴ്ച സം​ഭ​വി​ച്ചോ, ഭ​ര​ണ​നി​ർ​വ​ഹ​ണ വി​ഭാ​ഗ​ത്തി​നു വീ​ഴ്ച ഉ​ണ്ടാ​യോ, ജ​യി​ലി​ൽ സു​ര​ക്ഷാ​വീ​ഴ്ച ഉ​ണ്ടാ​യോ എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണു ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ന്വേ​ഷി​ക്കു​ന്ന​ത്. ആ​ദ്യ പ​രി​ശോ​ധ​ന​യു​ടെ തു​ട​ർ​ച്ച​യാ​യാ​ണ് ഈ ​പ​രി​ശോ​ധ​ന​യും ന​ട​ക്കു​ക
ജ​യി​ൽ ഡി​ജി​പി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം മ​ജി​സ്ട്രേ​റ്റ് റി​പ്പോ​ർ​ട്ടി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു ഒ​രാ​ഴ്ച സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ജീ​വ​ന​ക്കാ​രു​ടെ​യും ത​ട​വു​കാ​രു​ടെ​യും വി​ശ​ദ​മാ​യ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റി​പ്പോ​ർ​ട്ടി​ൽ പേ​ര് പ​രാ​മ​ർ​ശി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മൊ​ഴി​യും എ​ടു​ക്കും. ജ​യി​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച​തു വീ​ണ്ടും പ​രി​ശോ​ധി​ക്കു​മെ​ന്നും ഡി​ഐ​ജി പ​റ​ഞ്ഞു.