വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് മ​രി​ച്ചു
Tuesday, July 16, 2019 10:30 PM IST
അ​ന്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​റും സ്കൂ​ട്ട​റും ത​മ്മി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ചു. അ​ന്പ​ല​പ്പു​ഴ കോ​മ​ന പു​തു​വ​ൽ രാ​ജ​ൻ സി​ന്ധു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ കോ​ള​ജി​ലെ ര​ണ്ടാം വ​ർ​ഷ ഡി​ഗ്രി വി​ദ്യാ​ർ​ഥി​യാ​യ സ്വ​രാ​ജ് (19) ആ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ മ​രി​ച്ച​ത്.
തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ഓ​ടെ പു​റ​ക്കാ​ട് പ​ഴ​യ​ങ്ങാ​ടി ജം​ഗ്ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. തൃ​ക്കു​ന്ന​പ്പു​ഴ​ക്കു പോ​കു​ക​യാ​യി​രു​ന്ന കാ​റും എ​തി​ർ​ദി​ശ​യി​ൽ നി​ന്നും വ​ന്ന സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന സ്വ​ര​രാ​ജ് (19), കോ​മ​ന വ​ട​ക്കെ​വീ​ട്ടി​ൽ ഷാ​ൻ (18) കോ​മ​ന വാ​ള​ന്‍റ പ​റ​ന്പി​ൽ ഹൃ​ദ്ധി​ക്(19) എ​ന്നി​വ​രെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ നാ​ട്ടു​കാ​രും അ​ന്പ​ല​പ്പു​ഴ പോ​ലീ​സും ചേ​ർ​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. തോ​ട്ട​പ്പ​ള്ളി​യി​ലെ ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ച്ച് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​വ​ർ. കാ​റി​ലു​ണ്ടാ​യി​രു​ന്ന തൃ​ക്കു​ന്ന​പ്പു​ഴ തൈ​വേ​ലി​ക്ക​കം ഷ​ക്ക​റി​ന്‍റെ മ​ക​ൻ ഫ​ർ​ഹാ​ൻ അ​ഹ​മ്മ​ദ് (എ​ട്ട്) നെ ​പ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കും മാ​റ്റി. സ്വ​ര​രാ​ജി​ന്‍റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ പോ​സ്റ്റു​മാ​ർ​ട്ട​ത്തി​നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. അ​ന്പ​ല​പ്പു​ഴ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു.