ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്കു സ​ഹാ​യ​വി​ത​ര​ണം
Wednesday, July 17, 2019 10:34 PM IST
മ​ങ്കൊ​ന്പ്: ബി​ഷ​പ് മാ​ർ മാ​ങ്കു​ഴ​ക്ക​രി ഫൗ​ണ്ടേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്, കു​ട്ട​നാ​ട് വാ​ട്സാ​പ് കൂ​ട്ടാ​യ്മ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട​ലി​ന്‍റെ മ​ക്ക​ൾ​ക്കു സ​ഹാ​യ​വി​ത​ര​ണ​വും പ്ര​ള​യ​ത്തി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​ത്യു പ​ഞ്ഞി​മ​രം പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ തോ​മ​സ് അ​ഞ്ചി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ മൂ​ലം ജ​ലോ​ത്സ​വ​ത്തി​ൽ രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി നേ​ടു​ന്ന ടീ​മി​നും വി​ദ്യാ​ർ​ഥി​ക​ൾ, വ​നി​ത​ക​ൾ എ​ന്നി​വ​രു​ടെ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന ടീ​മി​നും ന​ൽ​കാ​നു​ള്ള എം.​വി.​തോ​മ​സ് മു​ണ്ട​ക​ത്തി​ൽ, വ​ർ​ക്കി തോ​മ​സ് അ​ഞ്ചി​ൽ, സി​സ്റ്റ​ർ ജി​ൻ​സി അ​ഞ്ചി​ൽ എ​ന്നീ പേ​രി​ക​ളി​ലു​ള്ള എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക​ൾ കൈ​മാ​റി. ത​ഹ​സീ​ൽ​ദാ​ർ ടി.​ഐ.​വി​ജ​യ​സേ​ന​ൻ ട്രോ​ഫി​ക​ൾ ഏ​റ്റു​വാ​ങ്ങി. ക​ല്ലൂ​ർ​ക്കാ​ട് ബ​സി​ലി​ക്കാ റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം, ഓ​ൾ ഇ​ന്ത്യ ഫാ​ർ​മേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് തോ​മ​സ്, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി കെ.​ജി.​മോ​ഹ​ന​ൻ​പി​ള്ള, കി​സാ​ൻ വെ​ൽ​ഫ​യ​ർ ആ​ൻ​ഡ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സെ​ക്ര​ട്ട​റി കെ.​കെ.​ച​ന്ദ്ര​ൻ, ചാ​ക്ക​പ്പ​ൻ ആ​ന്‍റ​ണി, ഗി​രി​ജാ പി​ള്ള, ദേ​വ​സ്യാ മാ​സ്റ്റ​ർ, സി​എ​ഫ്സി​എ പ്ര​സി​ഡ​ന്‍റ് ജി​ജി​മോ​ൻ പൂ​ത്ത​റ, സെ​ക്ര​ട്ട​റി റോ​ബി​ൻ പ​ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
.