അങ്കണ​വാ​ടി​ക്കു പുതിയ കെട്ടിടം
Thursday, July 18, 2019 11:05 PM IST
മ​ങ്കൊ​ന്പ്: കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലെ ഏ​ഴാം ന​ന്പ​ർ അങ്കണവാ​ടി​യു​ടെ പ്ര​വ​ർ​ത്ത​നം സ്വ​ന്തം കെ​ട്ടി​ട​ത്തി​ലേ​ക്കു മാ​റ്റി.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ.​അ​ശോ​ക​ൻ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ക​ർ​മം നി​ർ​വ​ഹി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​യി​രു​ന്നു അങ്കണവാ​ടി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. പു​ത്ത​ൻ​ത​റ കു​ടും​ബം സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ ആ​റു​സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. സാ​മൂ​ഹി​ക നീ​തി വ​ക​പ്പി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 13 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണു കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യാ ര​മേ​ശ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.