എ​ച്ച് വ​ണ്‍ എ​ൻ വ​ണും ഡെ​ങ്കു​വും പ​ട​രു​ന്നു
Thursday, July 18, 2019 11:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ​ക​ർ​ച്ച പ​നി​ക​ൾ പ​ട​രു​ന്നു. ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ച് ഇ​ന്ന​ലെ മാ​ത്രം പ​നി​ബാ​ധി​ച്ച് ജി​ല്ല​യി​ലെ വി​വി​ധ സർക്കാർ ആ​ശു​പ​ത്രി​ക​ളി​ൽ മാത്രം ചി​കി​ത്സ തേ​ടി​യ​ത് 415 പേ​രാ​ണ്.
ഇ​തി​ൽ ഒ​രാ​ൾ​ക്ക് എ​ലി​പ്പ​നി​യും നാ​ലു​പേ​ർ​ക്ക് എ​ച്ച് വ​ണ്‍ എ​ൻ വ​ണ്ണും മ​റ്റു നാ​ലു​പേ​ർ​ക്ക് ഡെ​ങ്കു​പ്പ​നി​യും സ്ഥി​രീ​ക​രി​ച്ചു. വ​യ​റി​ള​ക്ക രോ​ഗ​ങ്ങ​ളു​മാ​യി 88 പേ​രും ചി​കി​ത്സ തേ​ടി. ഇ​തോ​ടെ ആ​ശു​പ​ത്രി​ക​ളി​ലും തി​ര​ക്കേ​റി. മാ​വേ​ലി​ക്ക​ര, ചേ​ർ​ത്ത​ല മേ​ഖ​ല​ക​ളി​ലാ​ണ് പ​നി​ബാ​ധി​ച്ച് ചി​കി​ത്സ​തേ​ടു​ന്ന​വ​രി​ൽ അ​ധി​ക​വും. പാ​നി​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​തി​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.