കാ​റ്റി​ലും മ​ഴ​യി​ലും ജില്ലയിൽ വ്യാ​പ​ക നാ​ശം
Friday, July 19, 2019 10:12 PM IST
ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ ജി​ല്ല​യി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ മ​രം വീ​ണും മ​റ്റു​മാ​യി ക​ന​ത്ത നാ​ശം. പ​ല​യി​ട​ങ്ങ​ളി​ലും കൃ​ഷി​നാ​ശ​വു​മു​ണ്ടാ​യി​ട്ടു​ണ്ട്.

മ​രം വീ​ണു​ള്ള അ​പ​ക​ട​ങ്ങ​ൾ കൂ​ടി​യ​തോ​ടെ അ​ഗ്നി​ശ​മ​ന സേ​നാ വി​ഭാ​ഗ​ങ്ങ​ൾ​ക്കും ജോ​ലി ഇ​ര​ട്ടി​ച്ചു. പ​ന്പാ​ന​ദി​യി​ല​ട​ക്കം ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ൽ തീ​ര​പ്ര​ദേ​ശ​ത്തു​ള്ള​വ​രും ഭീ​തി​യി​ലാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ആ​ല​പ്പു​ഴ മാ​ളി​ക​മു​ക്കി​ന് സ​മീ​പം മ​രം ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്കു വീ​ണു.

ര​ണ്ടു കാ​റു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സും ആ​ല​പ്പു​ഴ നോ​ർ​ത്ത് പോ​ലീ​സും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഇ​തു​മൂ​ലം ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. പു​ന്ന​പ്ര​യി​ലും ദേ​ശീ​യ​പാ​ത​യി​ൽ മ​രം ഒ​ടി​ഞ്ഞു​വീ​ണു ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

ചേ​ർ​ത്ത​ല: ചേർത്തലയിൽ വിവി ധയിടങ്ങളിലും കാ​റ്റി​ലും മ​ഴ​യി​ലും വ്യാ​പ​ക​നാ​ശ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി അ​ർ​ത്തു​ങ്ക​ൽ ച​ന്ദ്ര​ബാ​ബു​വി​ന്‍റെ വീ​ടി​നു​മു​ക​ളി​ലേ​ക്ക് മ​രം വീ​ണു. മാ​രാ​രി​ക്കു​ളം ബീ​ച്ചി​നു​സ​മീ​പം തെ​ങ്ങ് റോ​ഡി​നു കു​റു​കെ വീ​ണ് ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ചേ​ർ​ത്ത​ല​യി​ൽ നി​ന്നെ​ത്തി​യ അ​ഗ്നി​ശ​മ​ന​സേ​ന തെ​ങ്ങ് മു​റി​ച്ചു​മാ​റ്റി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു. കൂ​റ്റു​വേ​ലി​യി​ലും മ​രം റോ​ഡി​ൽ​വീ​ണ് ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി. മു​ഹ​മ്മ ജെ​ട്ടി​ക്കു സ​മീ​പ​മു​ള്ള ഷാ​പ്പി​നു സ​മീ​പ​വും മ​രം വീ​ണ​ത് അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി മു​റി​ച്ചു​മാ​റ്റി.

വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വേ​ന്പ​നാ​ട് കാ​യ​ലി​ന്‍റെ തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ശ​ന​ഷ്ട​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ത​ണ്ണീ​ർ​മു​ക്ക​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ള്ള​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. തീ​ര​ത്ത് ക​യ​റി​ൽ കെ​ട്ടി​യി​ട്ടി​രു​ന്ന വ​ള്ള​ങ്ങ​ൾ ക​ല്ലി​ൽ അ​ടി​ച്ച് ത​ക​ർ​ന്ന് മു​ങ്ങു​ക​യും അ​വ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന വ​ല​ക​ൾ ന​ഷ്ട​മാ​കു​ക​യും ചെ​യ്തു.

മാ​വേ​ലി​ക്ക​ര: മ​ഴ വ​ന്ന​തോ​ടെ ചെ​ട്ടി​കു​ള​ങ്ങ​ര പ്ര​ദേ​ശ​ത്ത് വെ​ട്ട​വും വെ​ളി​ച്ച​വും ഇ​ല്ലാ​തെ​യാ​യി. രാ​ത്രി കാ​ല​ങ്ങ​ളി​ൽ പോ​കു​ന്ന ക​റ​ണ്ട് നേ​രം പു​ല​ർ​ന്നാ​ലേ വ​രു എ​ന്ന നി​ല​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. വൈ​ദ്യു​ത വിഛേ​ദി​ക്ക​പ്പെ​ടു​ന്ന​ത് പ​തി​വാ​യ​തി​ന് പു​റ​മെ​യാ​ണ് കാ​റ്റ​ടി​ച്ചാ​ൽ പി​ന്നെ വൈ​ദ്യു​തി തീ​ർ​ത്തും ഇ​ല്ലാ​താ​കു​മെ​ന്ന അ​വ​സ്ഥ​യും. മാ​വേ​ലി​ക്ക​ര ത​ട്ടാ​ര​ന്പ​ലം സ​ബ് സ്റ്റേ​ഷ​ന് കീ​ഴി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടു മു​ത​ൽ വൈ​ദ്യു​ത ബ​ന്ധം ന​ഷ്ട​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ചെ​ങ്ങ​ന്നൂ​ർ: ശ​ക്ത​മാ​യ കാ​റ്റി​ൽ തെ​ങ്ങ് ക​ട​പു​ഴ​കി വീ​ണ് ഇ​ല​ക്ട്രി​ക് പോ​സ്റ്റ് ഒ​ടി​ഞ്ഞു.
ഇ​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധ​വും വാ​ഹ​ന​ഗ​താ​ഗ​ത​വും ത​ട​സ​പ്പെട്ടു.
പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ പൂ​പ്പ​റ​ത്തി കോ​ള​നി​യി​ലേ​ക്കു​ള്ള റോ​ഡി​ൽ പ്ലാ​ക്കീ​ഴ് ജം​ഗ്ഷ​നി​ലാ​ണ് ക​ഴി​ഞ്ഞ രാ​ത്രി തെ​ങ്ങ് ക​ട​പു​ഴ​കി ഇ​ല​ക്ട്രി​ക് പോ​സ്റ്റി​നു മു​ക​ളി​ലേ​യ്ക്ക് വീ​ണ​ത്. ഇ​ല​ക്ട്രി​സി​റ്റി ബോ​ർ​ഡ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്തു.

ആ​ഞ്ഞി​ലി​മ​രം വീ​ടി​നു മു​ക​ളി​ലേ​ക്ക് വീ​ണു

ചെ​ങ്ങ​ന്നൂ​ർ: ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ലും കാ​റ്റി​ലും അ​യ​ൽ​വാ​സി​യു​ടെ ആ​ഞ്ഞി​ലി​മ​രം ക​ട​പു​ഴ​കി വീ​ണ് വീ​ട് മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു. വൃ​ദ്ധ​യും, ഗ​ർ​ഭി​ണി​യു​മ​ട​ക്കം അ​ഞ്ചു​പേ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. തി​രു​വ​ൻ​വ​ണ്ടൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് 13ൽ ​വ​ന​വാ​തു​ക്ക​ര കാ​ട്ടു​പ​റ​ന്പി​ൽ കി​ഴ​ക്കേ​തി​ൽ ജോ​ണി​ന്‍റെ (ജോ​ണി) വീ​ടി​നു മു​ക​ളി​ലാ​ണ് അ​യ​ൽ​വാ​സി​യു​ടെ ആ​ഞ്ഞി​ലി​മ​രം ക​ട​പു​ഴ​കി വീ​ണ​ത്. ഈ ​സ​മ​യം ജോ​ണി​ന്‍റെ ഭാ​ര്യ അ​മ്മി​ണി, മ​ക​ൻ ബി​ജു ജോ​ണ്‍, മ​രു​മ​ക​ൾ ക്രി​സ് മേ​രി ,അ​മ്മ ചി​ന്ന​മ്മ എ​ന്നി​വ​രാ​യി​രു​ന്നു വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ വീ​ടി​ന്‍റെ സ്വീ​ക​ര​ണ​മു​റി​യി​ൽ കി​ട​ക്കു​ക​യാ​യി​രു​ന്ന ജോ​ണ്‍ ഉ​ഗ്ര​ശ​ബ്ദം കേ​ട്ട് ഞെ​ട്ടി ഉ​ണ​രു​ക​യാ​യി​രു​ന്നു. ത​റ​യി​ൽ ബ​ഡ് വി​രി​ച്ച് കി​ട​ന്ന ജോ​ണി​ന് എ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യും മു​ന്പേ ഓ​ടും സി​മ​ന്‍റ് ക​ട്ട​ക​ളും, സീ​ലിം​ഗും ത​ക​ർ​ന്ന് ജോ​ണി​ന്‍റെ ത​ല​യി​ലും ശ​രീ​ര​ത്തും വീ​ണു. എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് അ​റി​യാ​തെ ഉ​റ​ക്കെ നി​ല​വി​ളി​ച്ച് വീ​ട്ടു​കാ​രെ ഉ​ണ​ർ​ത്തു​ക​യാ​യി​രു​ന്നു. ക​റ​ന്‍റ് ഇ​ല്ലാ​ത്ത​തി​നാ​ൽ തൊ​ട്ട​ടു​ത്ത മു​റി​യി​ൽ കി​ട​ന്ന മ​ക​ന്‍റെ മൊ​ബൈ​ൽ ഫോ​ണി​ന്‍റെ വെ​ട്ട​ത്തി​ലാ​ണ് സം​ഭ​വം വ്യ​ക്ത​മാ​കു​ന്ന​ത്. ഓ​ടി​ട്ടി​രു​ന്ന ര​ണ്ടു മു​റി​യും, ആ​സ്ബ​റ്റോ​സ് ഷീ​റ്റി​ട്ട ചാ​ർ​ത്തും ത​ക​ർ​ന്നു വീ​ണു. ജോ​ണി​ന്‍റെ അ​മ്മ ചി​ന്ന​മ്മ (84) ഷീ​റ്റ് ഇ​ട്ട ചാ​ർ​ത്തി​ലാ​യി​രു​ന്നു കി​ട​ന്നി​രു​ന്ന​ത്. ചി​ന്ന​മ്മ​യ്ക്ക് പ​രി​ക്കു​ക​ൾ ഒ​ന്നും ഇ​ല്ല​ങ്കി​ലും സം​ഭ​വ​ത്തി​ന്‍റെ ആ​ഘാ​തം ഇ​പ്പോ​ഴും ഇ​വ​രെ വി​ട്ടു​മാ​റി​യി​ട്ടി​ല്ല.​ ഉ​ട​ൻ ത​ന്നെ സ​മീ​പ​വാ​സി​ക​ൾ ഓ​ടി​യെ​ത്തി ഇ​വ​രെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റി. ത​ല​യ്ക്കും കൈ​യ്ക്കും തോ​ളി​നും പ​രി​ക്കേ​റ്റ ജോ​ണ്‍ ഗ​വ. ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തു​ട​ർ​ന്നു നേ​രം പു​ല​ർ​ന്ന​ശേ​ഷം ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​വും ചേ​ർ​ന്ന് മ​രം മു​റി​ച്ചു മാ​റ്റി. എം​എ​ൽ​എ സ​ജി ചെ​റി​യാ​ൻ, ത​ഹ​സി​ൽ​ദാ​ർ സി. ​മോ​ഹ​ന​ൻ പി​ള്ള, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​സ്. സി​ന്ധു, വാ​ർ​ഡം​ഗം മോ​ഹ​ന​ൻ വ​ലി​യ വീ​ട്ടി​ൽ എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. വീ​ട് ത​ക​ർ​ന്നു പോ​യ​തി​നാ​ൽ വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത​തു കൊ​ണ്ട് ത​ത്കാ​ലം ക്യാ​ന്പ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്താ​മെ​ന്നും അ​വി​ടേ​യ്ക്ക് താ​മ​സം മാ​റാ​ൻ ത​ഹ​സി​ൽ​ദാ​ർ ജോ​ണി​നും കു​ടും​ബ​ത്തി​നും നി​ർ​ദേ​ശം ന​ൽ​കി.

മ​രം വീ​ണ് വീ​ടു ത​ക​ർ​ന്നു

അ​ന്പ​ല​പ്പു​ഴ: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 12 ഓ​ടെ ഉ​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തെ​ങ്ങ് വീ​ണ് പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ ച​ള്ളി​ത്തോ​പ്പി​ൽ ഉ​ദ​യ​പ്പ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വീ​ടി​നു സ​മീ​പം നി​ന്നി​രു​ന്ന​തെ​ങ്ങ് ക​ട​പു​ഴ​കി വീ​ടി​നു മു​ക​ളി​ലേ​യ്ക്കു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ദ​യ​പ്പ​നും, ഭാ​ര്യ കു​ഞ്ഞു​മോ​ളും, മ​ക​ൻ പ്ര​ണ​വും ശ​ബ്ദം കേ​ട്ട് പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ട്ടു. അ​ടു​ക്ക​ള ഉ​പ​ക​ര​ങ്ങ​ളും പൂ​ർ​ണ​മാ​യും ന​ശി​ച്ചു.​ഒ​രു ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു.