മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അ​സം​ബ്ലി​ക്ക് പു​ന്ന​മൂ​ട് തു​ട​ക്കം
Friday, July 19, 2019 10:14 PM IST
പു​ന്ന​മൂ​ട്: ഒ​ക്ടോ​ബ​ർ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​രം കാ​തോ​ലി​ക്കേ​റ്റ് സെ​ൻ​റ​റി​ൽ സ​മ്മേ​ളി​ക്കു​ന്ന ദ്വി​തീ​യ മേ​ജ​ർ ആ​ർ​ക്കി എ​പ്പി​സ്ക്കോ​പ്പ​ൽ അ​സം​ബ്ലി​ക്ക് മു​ന്നോ​ടി​യാ​യി മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന അ​സം​ബ്ലി​യ്ക്ക് പു​ന്ന​മൂ​ട് സെ​ൻ​ന്‍റ്് മേ​രീ​സ് ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ തു​ട​ക്ക​മാ​യി.
ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തി​ന് പ്രാ​ർ​ഥ​നാ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ബി​ഷ​പ്പ് ഡോ.​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത പ​താ​ക ഉ​യ​ർ​ത്തി. തു​ട​ർ​ന്ന് ഭ​ദ്രാ​സ​ന അ​സം​ബ്ലി​യു​ടെ ഉ​ദ്ഘാ​ട​നം പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ ഡോ. ​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലി​ത്ത നി​ർ​വ​ഹി​ച്ചു.
ബി​ഷ​പ്പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. ജോ​സ് വെ​ണ്മാ​ലോ​ട്ട്, ഡോ. ​മാ​ത്യു ജേ​ക്ക​ബ് തി​രു​വാ​ലി​ൽ, ബ്ര​ദ​ർ ജൈ​ൽ​സ് തെ​ക്കേ​മു​റി, ഡോ. ​ഹൃ​ദ്യ, ഫാ. ​ജോ​സ​ഫ് വ​ള്ളി​യാ​ട്ട്, ഡോ. ​ജോ​ളി ക​രി​ന്പി​ൽ, ഫാ. ​ബ​ന​ഡി​ക്ട് കു​ര്യ​ൻ പെ​രു​മു​റ്റ​ത്ത്, ഫാ. ​ഇ​മ്മാ​നു​വേ​ൽ പു​ന്ത​ല​വി​ള, ഫാ. ​റോ​ഷ​ൻ വ​ട​ക്കും​ത​ല, രാ​ജു ക​ട​ക​ന്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, കു​ടും​ബ​ങ്ങ​ളു​ടെ ദൗ​ത്യം, സ​മൂ​ഹ​ത്തി​ലു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ മ​ഹ​ത്വം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ളും ച​ർ​ച്ച​ക​ളും അ​സം​ബ്ലി​യു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
അ​സം​ബ്ലി ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് സ​മാ​പി​ക്കും. ഭ​ദ്രാ​സ​ന​ത്തി​ലെ 96 ഇ​ട​വ​ക​ക​ളി​ലെ പ്ര​തി​നി​ധി​ക​ൾ, വൈ​ദി​ക സ​മ​ർ​പ്പി​ത പ്ര​തി​നി​ധി​ക​ൾ, കാ​ര്യാ​ല​യ ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ, കു​ടും​ബ ശു​ശ്രൂ​ഷാ വേ​ദി​ക​ളി​ലെ ദൈ​വ​ശാ​സ്ത്ര പ​ണ്ഡി​ത​ർ, എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ 150 പ്ര​തി​നി​ധി​ക​ൾ അ​സം​ബ്ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.