ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് ആ​ധു​നി​ക ട്രോ​മ​കെ​യ​ർ സം​വി​ധാ​നം
Friday, July 19, 2019 10:14 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ആ​ധു​നി​ക ട്രോ​മ കെ​യ​ർ സം​വി​ധാ​നം ആ​രം​ഭി​ക്കു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് 38 ല​ക്ഷ​വും ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യു​ടെ 40 ല​ക്ഷ​വും വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച ട്രോ​മാ കെ​യ​ർ യൂ​ണി​റ്റി​ൽ റോ​ഡ​പ​ക​ട​ങ്ങ​ൾ മൂ​ല​വും മ​റ്റു​മു​ള്ള ത​ല​ച്ചോ​റി​ന് ക്ഷ​ത​മൊ​ഴി​കെ​യു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​ക്കും.
നി​ല​വി​ലു​ള്ള ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ചാ​വും സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക. ആ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ​യും ഡോ​ക്ട​ർ​മാ​രെ​യും നി​യ​മി​ച്ചു​കി​ട്ടാ​ൻ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​രോ​ഗ്യ​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
മൂ​ന്നു​ല​ക്ഷം ചെ​ല​വ​ഴി​ച്ച് നി​ർ​മി​ച്ച പ​ക​ർ​ച്ചേ​ത​ര വ്യാ​ധി​ക​ൾ​ക്കാ​യു​ള്ള ഒ​പി ബ്ലോ​ക്ക്, അ​വ​യ​വ നി​ർ​മാ​ണ വി​ഭാ​ഗം പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി​യ ദ​ന്ത​ൽ ഒ​പി, അ​ൾ​ട്രാ സോ​ണോ​ഗ്രാം മെ​ഷീ​ൻ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ഇ​തി​നോ​ടൊ​പ്പം ആ​രം​ഭി​ക്കും. പ​ക​ർ​ച്ചേ​ത​ര വ്യാ​ധി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള എ​ൻ​സി​ഡി ബ്ലോ​ക്കി​ൽ അ​ത്യാ​സ​ന്ന നി​ല​യി​ലെ​ത്തു​ന്ന രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ഐ​സി​യു വി​ഭാ​ഗ​വും പ്ര​വ​ർ​ത്തി​ക്കും. 2013ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച അ​വ​യ​വ നി​ർ​മാ​ണ വി​ഭാ​ഗ​ത്തി​ൽ മൂ​ന്നു​ല​ക്ഷം രൂ​പ​യ്ക്കു​ള്ള പു​തി​യ മെ​ഷി​ന​റി​ക​ളും മെ​റ്റീ​രി​യ​ൽ​സും ഉ​പ​യോ​ഗി​ച്ചാ​ണ് വി​പു​ല​മാ​യ രീ​തി​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​ത്. 2013 മു​ത​ൽ 2019 വ​രെ ഈ ​വി​ഭാ​ഗം വ​ഴി 165 പേ​ർ​ക്ക് കൃ​ത്രി​മ കാ​ലു​ക​ൾ ന​ൽ​കു​ക​യും 200 പേ​രു​ടെ കൃ​ത്രി​മ കാ​ലു​ക​ൾ റി​പ്പ​യ​ർ ചെ​യ്യു​ക​യും ചെ​യ്തു.
വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള ചെ​രു​പ്പു​ക​ൾ മ​റ്റു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും ഇ​വി​ടെ നി​ർ​മി​ക്കു​ന്നു​ണ്ട്. പു​തു​താ​യി ര​ണ്ട് ദ​ന്ത​ൽ ചെ​യ​റു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​ക്കൊ​ണ്ടാ​ണ് ദ​ന്ത​ൽ ഒ​പി​യു​ടെ ന​വീ​ക​ര​ണം. ദ​ന്ത​രോ​ഗ വി​ഭാ​ഗ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ ഓ​പ്പ​റേ​ഷ​ൻ തീ​യേ​റ്റ​റും സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ആ​രോ​ഗ്യ​വ​കു​പ്പി​ന് കീ​ഴി​ൽ സ്ഥാ​പി​ച്ച ദ​ന്ത​ൽ എ​ക്സ​റേ മെ​ഷീ​നും ഇ​തി​നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി​യി​ൽ പെ​ടു​ത്തി ആ​ശു​പ​ത്രി​ക്കു ല​ഭ്യ​മാ​ക്കി​യ 48 ല​ക്ഷം വി​ല​വ​രു​ന്ന ഉ​പ​ക​ര​ണ​മാ​യ അ​ൾ​ട്രാ സോ​ണോ​ഗ്രാം മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് അ​ൾ​ട്രാ സൗ​ണ്ട് സ്കാ​നിം​ഗ്, ക​ള​ർ ഡോ​പ്ല​ർ ടെ​സ്റ്റു​ക​ൾ എ​ന്നി​വ ചെ​യ്യാ​ൻ സാ​ധി​ക്കും.
ഇ​തു​കൂ​ടാ​തെ 112 കോ​ടി അ​ട​ങ്ക​ൽ തു​ക​യു​ള്ള കി​ഫ്ബി പ്രോ​ജ​ക്ട് ആ​യ പു​തി​യ ഒ​പി ബ്ലോ​ക്കി​ന്‍റെ സ്ഥ​ല​മൊ​രു​ക്ക​ൽ ന​ട​ക്കു​ന്നു​ണ്ട്. ചി​ങ്ങം ഒ​ന്നി​ന് ത​റ​ക്ക​ല്ലി​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. നാ​ലു​ല​ക്ഷം രൂ​പ ചെ​ല​വി​ൽ​ഒ​രു​ക്കു​ന്ന സ്ട്രോ​ക്ക് യൂ​ണി​റ്റി​ന്‍റെ നി​ർ​മാ​ണ​വും അ​ന്തി​മ​ഘ​ട്ട​ത്തി​ലാ​ണ്. മു​ന്നു​നി​ല​യു​ള്ള അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ ക​ട​ലാ​സു​ജോ​ലി​ക​ളും പു​രോ​ഗ​മി​ക്കു​ന്നു.
ബ്ല​ഡ്ബാ​ങ്കി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​വും മൈ​ക്രോ​ബ​യോ​ള​ജി ലാ​ബി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ക​യാ​ണ്. ഇ​വ​യ്ക്കാ​യു​ള്ള മെ​ഷീ​ന​റി​ക​ളെ​ല്ലാം എ​ത്തി​യി​ട്ടു​ണ്ട്. മോ​ർ​ച്ച​റി​യു​ടെ ഫ്രീ​സ​ർ യൂ​ണി​റ്റ് ഉ​ട​ൻ തു​ട​ങ്ങാ​ൻ ക​ഴി​യു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി. പോ​സ്റ്റ്മോ​ർ​ട്ടം അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ കൂ​ടു​ത​ൽ സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ വേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ താ​മ​സ​മു​ണ്ടാ​കും.
ഇ​ന്നു ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ട്രോ​മാ കെ​യ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ക്കും. ന​വീ​ക​രി​ച്ച ദ​ന്ത​ൽ വി​ഭാ​ഗം ജി​ല്ല ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള​യും പ​ക​ർ​ച്ചേ​ത​ര വ്യാ​ധി​ക​ൾ​ക്കാ​യു​ള്ള ഒ​പി ബ്ലോ​ക്ക് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ​ൽ. അ​നി​ത കു​മാ​രി​യും അ​ൾ​ട്രാ സൗ​ണ്ട് മെ​ഷീ​ൻ എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​രാ​ധാ​കൃ​ഷ്ണ​നും കൃ​ത്രി​മ കൈ​കാ​ൽ സെ​ന്‍റ​ർ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി. ​ജ്യോ​തി​മോ​ളും ഉ​ദ്ഘാ​ട​നം ചെ​യ്യും.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​സാ​ഖ്, ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ജ​മു​ന വ​ർ​ഗീ​സ്, ആ​ശു​പ​ത്രി ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് ഡോ. ​സി​ദ്ധാ​ർ​ഥ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി.