ഇ​ല​ക്‌ട്രിസി​റ്റി ഓ​ഫീ​സ് ത​ല്ലിത്ത​ക​ർ​ത്ത​യാ​ളെ പോ​ലീ​സ് പി​ടി​കൂടി
Saturday, July 20, 2019 10:11 PM IST
പൂ​ച്ചാ​ക്ക​ൽ: ഇ​ല​ക്ട്രി​സി​റ്റി ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ഓ​ഫീ​സി​ലെ ഉ​പ​ക​ര​ങ്ങ​ൾ ത​ല്ലി​ത്ത​ക​ർ​ക്കു​ക​യും ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. തൈ​ക്കാ​ട്ടു​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ മു​ന്നാം വാ​ർ​ഡ് ചാ​ത്ത​നാ​ട്ട് വെ​ളി മ​നോ​ജി​നെ​യാ​ണ് ഇ​ല​ക്ട്രി​സി​റ്റി അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ൽ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 11 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​ദ്യ​പി​ച്ചെ​ത്തി​യ മ​നോ​ജ് ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ദി​ലീ​പ് കു​മാ​ർ എ​ന്ന ജീ​വ​ന​ക്കാ​ര​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മ​നോ​ജി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഏ​ക​ദേ​ശം തൊ​ണ്ണൂ​റാ​യി​രം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്.