പ്ര​ള​യ ബാ​ധി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചേ​ത​ന​യ്ക്ക് ആ​ദ​ര​വ്
Saturday, July 20, 2019 10:11 PM IST
കാ​യം​കു​ളം: പ്ര​ള​യ ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സ​ഹാ​യ ഹ​സ്ത​വു​മാ​യി നി​ന്ന മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്ക സ​ഭ മാ​വേ​ലി​ക്ക​ര രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ​ക്ഷേ​മ വി​ഭാ​ഗ​മാ​യ ചേ​ത​ന​യ്ക്ക് ചെ​ന്നി​ത്ത​ല തൃ​പ്പെ​രു​ന്തു​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഏ​രി​യ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ ആ​ദ​ര​വ്. അ​നു​മോ​ദ​ന യോ​ഗ​ത്തി​ൽ തൃ​പ്പെ​രു​ന്തു​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​എ​ൻ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചേ​ത​ന​യ്ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു. ചേ​ത​ന പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​ൻ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്, ചേ​ത​ന എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ റ​വ. ഫാ. ​ലൂ​ക്കോ​സ് ക​ന്നി​മേ​ൽ എ​ന്നി​വ​രെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജേ​ക്ക​ബ് ഉ​മ്മ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ കെ. ​ര​ഘു പ്ര​സാ​ദ്, തൃ​പ്പെ​രു​ന്തു​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.