അ​തി​ജീ​വ​നം: ആ​യി​രം കോ​ടി​ ന​ൽ​കി​യെ​ന്ന് മ​ന്ത്രി
Saturday, July 20, 2019 10:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ പ്ര​ള​യാ​ന​ന്ത​ര ദു​രി​താ​ശ്വാ​സ​മാ​യി പ​ത്തു​ല​ക്ഷം പേ​ർ​ക്ക് 1000 കോ​ടി രൂ​പ ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്ത​താ​യി പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ. പ്ര​ള​യാ​ന​ന്ത​രം ജി​ല്ല​യി​ൽ ന​ട​ത്തി​യി​ട്ടു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും നേ​ട്ട​ങ്ങ​ളും ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്ന​തി​ന് സം​ഘ​ടി​പ്പി​ച്ച ജ​ന​കീ​യം ഈ ​അ​തി​ജീ​വ​നം പ​രി​പാ​ടി ന​ഗ​ര​സ​ഭാ ടൗ​ണ്‍ ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

1000 കോ​ടി ഇ​തു വ​രെ ന​ൽ​കി​യ തു​ക​യാ​ണ്. 400 കോ​ടി രൂ​പ​കൂ​ടി ഇ​നി​യും ന​ൽ​കും. അ​ർ​ഹ​രാ​യ അ​പേ​ക്ഷി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് ഇ​നി​യും അ​വ​സ​രം ന​ൽ​കും. അ​തി​നാ​യി അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തും. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മാ​ത്രം 300 കോ​ടി രൂ​പ ജി​ല്ല​യി​ൽ ചെ​ല​വ​ഴി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. 2020ൽ ​കു​ട്ട​നാ​ട്ടി​ലെ സ​ക​ല റോ​ഡും മി​ക​വു​റ്റ​താ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

പു​തി​യ കേ​ര​ളം സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ പ​റ​ഞ്ഞു. പ​രി​സ്ഥി​തി​യോ​ടു ന​മ്മ​ൾ ചെ​യ്ത അ​നീ​തി​യാ​ണ് പ്ര​ള​യ ദു​ര​ന്ത​ത്തി​ന്‍റെ പ്ര​ധാ​ന കാ​ര​ണം. സ​ഹ​ക​ര​ണ വ​കു​പ്പും വി​വി​ധ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ളു​മാ​യി ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന കെ​യ​ർ ഹോം ​പ​ദ്ധ​തി പ്ര​കാ​രം പൂ​ർ​ത്തീ​ക​രി​ച്ച 25 വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ച​ട​ങ്ങി​ൽ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ നി​ർ​വ​ഹി​ച്ചു. റീ​ബി​ൽ​ഡ് കേ​ര​ള​യു​ടെ ര​ണ്ട് വീ​ടു​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ന​ട​ത്തി. ഐ​ആം ഫോ​ർ ആ​ല​പ്പി വേ​ൾ​ഡ് വി​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ 36 പേ​ർ​ക്ക് ന​ൽ​കി​യ ചെ​റു​വ​ള്ള​ങ്ങ​ളു​ടെ വി​ത​ര​ണ​വും മ​ന്ത്രി​മാ​ർ നി​ർ​വ​ഹി​ച്ചു.

ബം​ഗ​ളൂ​രു രാ​മ​കൃ​ഷ്ണ മി​ഷ​ൻ നി​ർ​മി​ച്ചു ന​ൽ​കി​യ എ​ട്ട് അ​ങ്ക​ണ​വാ​ടി​ക​ളു​ടെ താ​ക്കോ​ൽ ദാ​ന​വും ന​ട​ത്തി. പ്ര​ള​യ​കാ​ല​ത്ത് സ​ന്ന​ദ്ധ സേ​വ​നം അ​ന​ഷ്ടി​ച്ച എ​ൻ​ജി​ഒ​ക​ൾ​ക്കു​ള്ള മെ​മ​ന്‍റോ വി​ത​ര​ണ​വും മി​ക​ച്ച സേ​വ​നം ന​ൽ​കി​യ വ​കു​പ്പ് ത​ല​വന്മാ​ർ​ക്കു​ള​ള പു​ര​സ്കാ​ര വി​ത​ര​ണ​വും ച​ട​ങ്ങി​ൽ ന​ട​ന്നു. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ന​ട​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ നി​ർ​വ​ഹി​ച്ചു.

ക​ള​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ​ബ് ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ തേ​ജ, വെ​ളി​യ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ബു, കൈ​ന​ക​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ല, എ​ഡി​എം അ​ബ്ദു​ൽ സ​ലാം, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.