മ​രം വീ​ണ് വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്നു
Saturday, July 20, 2019 10:15 PM IST
ചെ​ങ്ങ​ന്നൂ​ർ: പ്രാ​വി​ൻ കൂ​ട് - തി​രു​വ​ൻ​വ​ണ്ടൂ​ർ റോ​ഡി​ൽ ക​ണ്ട​ത്തി​ൽ​പ്പ​ടി​ക്കു സ​മീ​പം ക​ളീ​യ്ക്ക​ൽ സാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തേ​ക്കു​മ​ര​മാ​ണ് റോ​ഡി​നു കു​റു​കെ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.30 ഓ​ടെ നി​ലം​പ​തി​ച്ച​ത്.​ ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് മ​രം ക​ട​പു​ഴ​കി​യ​ത്.

മു​ണ്ട​യ്ക്ക​ൽ ജോ​യി​യു​ടെ വീ​ടി​നു മു​ക​ളി​ലേക്കാ​ണ് മ​രം വീ​ണ​തെ​ങ്കി​ലും തൊ​ട്ട​ടു​ത്തു​ള്ള പോ​സ്റ്റി​ൽ ത​ങ്ങി​യ​തു കാ​ണം വീ​ടി​ന് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല. പോ​സ്റ്റ് ഒ​ടി​ഞ്ഞു. കേ​ബി​ൾ ടി​വി നെ​റ്റ് വ​ർ​ക്ക് സം​വി​ധാ​ന​വും ത​ക​ർ​ന്നു. പു​ല​ർ​ച്ചെ പോ​യ പ​ത്ര​ഏ​ജ​ന്‍റ് വി​ളി​ച്ച​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു വീട്ടുകാ​ർ ക​ല്ലി​ശ്ശേ​രി ഇ​ല​ക്ട്രി​ക്ക​ൽ സെ​ക്ഷ​നി​ൽ വി​വ​രം ധ​രി​പ്പി​ച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ​യാ​ണ് വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്.