ന​ന്നാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റോ​ഡി​ൽ കി​ട​പ്പ് സ​മ​രം
Sunday, July 21, 2019 10:29 PM IST
തു​റ​വൂ​ർ: മ​രി​യ​പു​രം സി​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​സി​സി റോ​ഡ് അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കി​ട​പ്പു​സ​മ​രം ന​ട​ത്തി. സ്കൂ​ൾ, മ​രി​യ​പു​രം മോ​നി​ക്ക പ​ള്ളി, ജൂ​മാ​മ​സ്ജി​ദ്, അ​മാ​ൽ​ഗം ക​ന്പ​നി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ൾ​ക്കാ​ർ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യം ത​ട​സ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ളി​ൽ നി​ന്നും അ​ധി​കാ​രി​ക​ൾ പി​ന്തി​രി​യ​ണ​മെ​ന്നും ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സി​ലാ​ക്കി അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ​നി​ർ​മി​ക്ക​ണ​മെ​ന്നും സി​എ​സ്എ​സ് ആ​വ​ശ്യ​പ്പെ​ട്ടു.

ജോ​ണ്‍ ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ജെ. റ​ജി​മോ​ൻ കി​ട​പ്പു​സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പീ​റ്റ​ർ കൊ​ടി​പ്പ​റ​ന്പി​ൽ, ജി​ക്സ​ണ്‍, ജോ​യി, ഷാ​ജി, സാ​ബു, ആ​ന്‍റ​ണി ജോ​സ​ഫ്, ജ​യിം​സ്, ജി​ക്സ​ണ്‍ പ​ള്ളി​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി