കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​രു​ന്നു
Sunday, July 21, 2019 10:29 PM IST
മ​ങ്കൊ​ന്പ്: മ​ഴ ശ​ക്ത​മാ​യ​തും, കി​ഴ​ക്ക​ൻ​വെ​ള്ള​ത്തി​ന്‍റെ വ​ര​വു വ​ർ​ധി​ച്ച​തും മൂ​ലം കു​ട്ട​നാ​ട്ടി​ൽ വീ​ണ്ടും ജ​ല​നി​ര​പ്പു​യ​ർ​ന്നു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​വും ഇ​ന്ന​ലെ​യു​മാ​യി അ​ര​യ​ടി​യോ​ളം ജ​ല​നി​ര​പ്പു​യ​ർ​ന്നു. ഇ​തോ​ടെ കു​ട്ട​നാ​ട്ടി​ലെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. എ​ന്നാ​ൽ ക​ട​ലി​ലേ​ക്കു​ള്ള വെ​ള്ള​ത്തി​ന്‍റെ ഒ​ഴു​ക്ക് ശ​ക്ത​മാ​യ​ത് ഒ​രു പ​രി​ധി​വ​രെ ജ​ല​നി​ര​പ്പു ക്ര​മാ​തീ​ത​മാ​യി ഉ​യ​രാ​തി​രു​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ മ​ഴ ശ​ക്ത​മാ​യി തു​ട​രു​ന്ന​ത് ക​ർ​ഷ​ക​രെ​യ​ട​ക്കം ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്.

ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ഓ​ർ​മ​ക​ളാ​ണ് കു​ട്ട​നാ​ട്ടു​കാ​രു​ടെ മ​ന​സി​ൽ ഭീ​തി നി​റ​യ്ക്കു​ന്ന​ത്. റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പ​ടു​ന്ന നി​ല​യി​ലേ​ക്ക് ഇ​നി​യും ജ​ല​നി​ര​പ്പു​യ​രാ​ത്ത​തും ആ​ശ്വാ​സം പ​ക​രു​ന്നു.

ജ​ല​നി​ര​പ്പു​യ​ർ​ന്ന​ത് ജ​ങ്കാ​ർ സ​ർ​വീ​സു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്. ഇ​ന്ന​ലെ മു​ത​ൽ വൈ​ശ്യം​ഭാ​ഗം ജ​ങ്കാ​ർ സ​ർ​വീ​സ് ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ നി​ർ​ത്തി​വ​ച്ചു. പു​ളി​ങ്കു​ന്ന് ജ​ങ്കാ​ർ സ​ർ​വീ​സ് ന​ട​ത്തി​പ്പി​ന് വെ​ള്ള​പ്പൊ​ക്കം ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. കാ​വാ​ലം ജ​ങ്കാ​ർ ക​ട​വ് ഉ​യ​ർ​ത്തി​യ​തി​നാ​ൽ സ​ർ​വീ​സ് ന​ട​ത്തി​പ്പി​ന് ഇ​തു​വ​രെ ത​ട​സ​മു​ണ്ടാ​യി​ട്ടി​ല്ല. മ​ഴ ശ​ക്ത​മാ​യ​തോ​ടെ കു​ട്ട​നാ​ട്ടി​ൽ വൈ​ദ്യു​തി ലൈ​നു​ക​ളി​ലെ ത​ക​രാ​റും വൈ​ദ്യു​തി മു​ട​ക്ക​വും പ​തി​വാ​യി.

ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രി്ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ഇ​തു​മൂ​ലം ഏ​റ്റ​വു​മ​ധി​കം ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. പാ​ട​ത്ത് കെ​ട്ടി​ക്കി​ട​ത്തു​ന്ന മ​ഴ​വെ​ള്ളം യ​ഥാ​സ​മ​യം വ​റ്റി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി മു​ട​ക്കം ത​ട​സ​മാ​കു​ന്നു​ണ്ട. ര​ണ്ടാം​കൃ​ഷി​യി​ല്ലാ​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ന​ടു​വി​ലെ തു​രു​ത്തു​ക​ളി​ലും പു​റം​ബ​ണ്ടി​ലു​മാ​യി താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ൾ വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യി​ലാ​ണ്. പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ മേ​ച്ചേ​രി വാ​ക്ക പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ പ​രി​ധി​യി​ലു​ള്ള നി​ര​വ​ധി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. പൊ​ട്ടു​മു​പ്പ​ത് മ​ങ്കൊ​ന്പ് ക്ഷേ​ത്രം റോ​ഡ് പ​കു​തി​യി​ല​ധി​കം മു​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. ക​ണി​യാം​മു​ക്ക് മു​ത​ൽ കൊ​ച്ചാ​ലും​മൂ​ട് പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഗ​താ​ഗ​തം ദു​ഷ്ക​ര​മാ​യി. മ​ല​വെ​ള്ള​ത്തോ​ടൊ​പ്പം ഒ​ഴു​കി​യെ​ത്തു​ന്ന പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും ജ​ല​ഗ​താ​ഗ​ത​ത്തി​നു ത​ട​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട. പു​ളി​ങ്കു​ന്ന് കു​ന്പ​ളം​ചി​റ പാ​ല​ത്തി​ന്‍റെ തൂ​ണു​ക​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ജ​ല​ഗ​താ​ഗ​ത​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ നീ്ക്കം ​ചെ​യ്യാ​ൻ ഇ​ന്നു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.