ജി​ല്ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ 225 പേ​ർ
Sunday, July 21, 2019 10:29 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ ര​ണ്ടു​ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 54 കു​ടും​ബ​ങ്ങ​ളി​ലെ 225 പേ​ർ. ആ​റാ​ട്ടു​പു​ഴ ജി​പി​എ​ൽ​പി​എ​സി​ൽ 37 കു​ടും​ബ​ങ്ങ​ളി​ലെ 163 പേ​രാ​ണു​ള്ള​ത്. കാ​ട്ടൂ​ർ ല​യോ​ള ഹാ​ളി​ൽ 17 കു​ടും​ബ​ങ്ങ​ളി​ലെ 62 പേ​രും ഉ​ണ്ട്. ക​ന​ത്ത മ​ഴ​യി​ൽ വെ​ള്ള​ക്കെ​ട്ടു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് തോ​ട്ട​പ്പ​ള്ളി പൊ​ഴി മു​റി​ക്ക​ലി​ന്‍റെ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നി​ല​വി​ൽ അ​ടി​ഞ്ഞി​രി​ക്കു​ന്ന മ​ണ​ൽ​കൂ​ന​യു​ടെ സ​മീ​പ​ത്താ​യി മ​ണ്ണെ​ടു​ക്കു​ന്ന ജോ​ലി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. വെ​ള്ളം വ​രു​ന്ന​മു​റ​യ്ക്ക് മ​ണ​ൽ​ച്ചിറ പൊ​ട്ടി​ച്ച് വെ​ള്ളം ക​ട​ലി​ലേ​ക്ക് ഒ​ഴു​ക്കാ​നാ​ണ് നീ​ക്കം.
മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്തി​ൽ എ്ട്ടാം ​വാ​ർ​ഡി​ൽ പാ​ലം പൊ​ളി​ച്ചു​പ​ണി​യു​ന്ന​തി​ന് കെ​ട്ടി​യ ബ​ണ്ട് വെ​ള്ള​ക്കെ​ട്ടു​ണ്ടാ​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ണ്ട് പൊ​ട്ടി​ക്കു​ന്ന​തി​ന് തീ​രു​മാ​ന​മാ​യ​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു. ചേ​ർ​ത്ത​ല താ​ലൂ​ക്കി​ന്‍റെ പ​ല മേ​ഖ​ല​ക​ളി​ലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. വെ​ള്ളം ഒ​ഴു​കി​പ്പോ​കാ​ൻ സം​വി​ധാ​ന​ങ്ങ​ൾ അ​ട​ഞ്ഞു​പോ​യ​താ​ണ് പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്ന​തും. വേ​ന്പ​നാ​ട്ടു കാ​യ​ലി​ലും പൊ​തു​തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നി​ട്ടു​ണ്ട്.