ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​ക്ക​രു​ത്തി​ൽ ആ​യാ​പ​റ​ന്പ് വ​ലി​യ​ദി​വാ​ൻ പു​ന്ന​മ​ട​യി​ലേ​ക്ക്
Sunday, July 21, 2019 10:30 PM IST
ആ​ല​പ്പു​ഴ: പു​ന്ന​മ​ട​യി​ലെ ഓ​ള​പ്പ​ര​പ്പു​ക​ളി​ൽ തു​ഴ​യെ​റി​യാ​ൻ ഇ​ത്ത​വ​ണ സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ണ്ടാ​വും. ആ​യാ​പ​റ​ന്പ് വ​ലി​യ ദി​വാ​ൻ ചു​ണ്ട​നി​ലാ​ണ് സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ങ്ങ​ളു​ടെ ക​ന്നി അ​ങ്ക​ത്തി​നാ​യി പു​ന്ന​മ​ട​യി​ലേ​ക്കെ​ത്തു​ന്ന​ത്.
സി​വി​ൽ സ​ർ​വീ​സ് ബോ​ട്ട് ക്ലബ്ബെന്ന പേ​രി​ൽ നെ​ഹ്റു ട്രോ​ഫി​ക്കാ​യി തു​ഴ​യേ​ന്തു​ന്ന​ത് മു​ഴു​വ​ൻ പേ​രും ഉ​ദ്യോ​ഗ​സ്ഥ​രാ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ വ​കു​പ്പ് ത​ല​ങ്ങ​ളി​ൽ നി​ന്നും കാ​യി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മാ​യി​രി​ക്കും തു​ഴ​ച്ചി​ൽ​ക്കാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ക. കാ​യി​ക​ക്ഷ​മ​താ പ​രി​ശോ​ധ​ന 24, 25 തീ​യ​തി​ക​ളി​ലാ​യി പു​ന്ന​മ​ട​യി​ലാ​ണ് ന​ട​ക്കു​ക.
നെ​ഹ്റു ട്രോ​ഫി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വ​ള്ള​ങ്ങ​ളി​ൽ ഏ​റെ പേ​രും പെ​രു​മ​യും അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള വ​ള്ള​മാ​ണ് ആ​യാ​പ​റ​ന്പ് വ​ലി​യ​ദി​വാ​ൻ എ​ന്ന ജ​ല​രാ​ജാ​വ്. പ​ഴ​യ വ​ള്ളം വി​റ്റ​തി​നു ശേ​ഷം 2016 ൽ ​പു​തി​യ​താ​യി നീ​റ്റി​ലി​റ​ക്കി​യ ചു​ണ്ട​നാ​ണി​ത്. കോ​ഴി​മു​ക്ക് ഉ​മാ​മ​ഹേ​ശ്വ​ര​ൻ ആ​ചാ​രി​യാ​ണ് ചു​ണ്ട​ന്‍റെ ശി​ല്പി. ആ​ല​പ്പു​ഴ എ​ഡി​എം ഐ. ​അ​ബ്ദു​ൾ സ​ലാ​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ടീ​മി​ന്‍റെ ക്യാ​പ്റ്റ​ൻ. ജ​ല ഗ​താ​ഗ​ത വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ടി.​എ​സ് സു​നി​ൽ​കു​മാ​റാ​ണ് ബോ​ട്ട് ക്ല​ബ്ബിന്‍റെ ലീ​ഡിം​ഗ് ക്യാ​പ്റ്റ​ൻ. വി​വി​ധ വ​കു​പ്പു​ക​ളി​ലെ മേ​ല​ധി​കാ​രി​ക​ളാ​ണ് സ​ബ് ക​മ്മി​റ്റി​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ ക​ള​ക്ട​ർ അ​ദീ​ല അ​ബ്ദു​ള്ള​യാ​ണ് ബോ​ട്ട് ക്ല​ബി​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കൈ​ക്ക​രു​ത്തി​ൽ ത​ങ്ങ​ളു​ടെ വ​ള്ള​ത്തി​ന് ഈ ​ത​വ​ണ​ത്തെ നെ​ഹ്റു ട്രോ​ഫി​യി​ൽ മി​ക​ച്ച വി​ജ​യം നേ​ടാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നാ​ട്ടു​കാ​ർ. നെ​ഹ്റു ട്രോ​ഫി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി വ​ള്ള​പ്പാ​ട്ടി​ന്‍റെ ഈ​ര​ടി​യോ​ടു​കൂ​ടി ഏ​റെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ഇ​ന്ന​ലെ വ​ള്ളം നീ​റ്റി​ലി​റ​ക്കി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റി​യ​ത്.