കെ​ട്ടി​ടം ചോ​ർ​ന്ന് ഒ​ലി​ക്കു​ന്നു; രേ​ഖ​ക​ളി​ൽ പ​ല​തും ന​ശി​ച്ച​നി​ല​യി​ൽ
Sunday, July 21, 2019 10:30 PM IST
മാ​വേ​ലി​ക്ക​ര: അ​വ​ഗ​ണ​ണ​യു​ടെ പ​ടു​കു​ഴി​യി​ലാ​ണ് തെ​ക്കേ​ക്ക​ര വി​ല്ലേ​ജ് ഓ​ഫീ​സ്. കെ​ട്ടി​ട​ത്തി​ൽ ആ​കെ​യു​ള്ള നാ​ലു​മു​റി​ക​ളി​ൽ ര​ണ്ടും ചോ​ർ​ന്നൊ​ലി​ക്കു​ന്ന നി​ല​യി​ലാ​ണ്.
കാ​ല​വ​ർ​ഷം എ​ത്തി​യ​തോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സി​നു​ള്ളി​ലേ​ക്ക്് ക​യ​റാ​ൻ പോ​ലും സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്തും മാ​വേ​ലി​ക്ക​ര മുനിസി​പ്പാ​ലി​റ്റി​യു​ടെ നാ​ല് വാ​ർ​ഡു​ക​ളും ചേ​രു​ന്ന​താ​ണ് ജി​ല്ല​യി​ലെ ത​ന്നെ ഏ​റ്റ​വും തി​ര​ക്കു​ള്ള ഈ ​വി​ല്ലേ​ജ് ഓ​ഫീ​സ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി എ​ത്തി​ച്ചേ​രു​ന്ന ഇ​വി​ടെ വ​രു​ന്ന​വ​ർ​ക്ക് ഇ​രി​ക്കാ​ൻ പോ​ലു​മു​ള്ള സ്ഥ​ലം ല​ഭ്യ​മ​ല്ല. വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഉ​ൾ​പ്പ​ടെ എ​ട്ട് ജീ​വ​ന​ക്കാ​ർ ഉ​ള്ള ഇ​വി​ടെ ഇ​വ​ർ​ക്ക് ജോ​ലി ചെ​യ്യാ​നു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ പോ​ലും ല​ഭ്യ​മ​ല്ല. 1987-ൽ ​പൂ​ർ​ത്താ​യാ​യ കെ​ട്ടി​ട​ത്തി​ന് ബ​ല​ക്ഷ​യം ഉ​ള്ള​താ​യും ആ​ക്ഷേ​പ​മു​ണ്ട്. കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബു​ക​ളി​ൽ പ​ല​തും താ​ഴേ​ക്ക് ചാ​ഞ്ഞ നി​ല​യി​ലാ​ണ്.
ചോ​ർ​ച്ച​യു​ള്ള​തി​നാ​ൽ കോ​ണ്‍​ക്രീ​റ്റി​നു​ള്ളി​ലെ ക​ന്പി​ക​ൾ തു​രു​ന്പെ​ടു​ത്ത് ഒ​രു ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​രു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ്. സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന് പ​രാ​തി ന​ൽ​കി​യ​പ്പോ​ൾ മേ​ൽ​ക്കൂ​ര​യിൽ അ​ലൂ​മി​നി​യം ഷീ​റ്റാക്കി മാ​റ്റി​ത്ത​രാ​മെ​ന്നും എ​ന്നാ​ൽ ഇ​ത് മാ​റ്റ​ണ​മെ​ങ്കി​ൽ അ​രി​കി​ൽ നി​ൽ​ക്കു​ന്ന തെ​ങ്ങ് വെ​ട്ടി​മാ​റ്റി​ത​ര​ണ​മെ​ന്നു​മാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. ഇ​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ക​ത്ത​യ​ച്ചി​രി​ക്കു​ക​യെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.
വി​ല്ലേ​ജ് ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ സൂ​ക്ഷി​ക്കാ​ൻ പോ​ലും കെ​ട്ടി​ടം പ​ര്യാ​പ്ത​മ​ല്ലെ​ന്നാ​ണ് രം​ഗ​ത്തെ വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്. ആ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​ന്നു​മി​ല്ലാ​തെ 18 മീ​റ്റ​ർ നീ​ള​വും എ​ട്ടു​മീ​റ്റ​ർ വി​തി​യി​ലു​മാ​ണ് കെ​ട്ടി​ടം പ​ണി​തി​ട്ടു​ള്ള​ത്. ഇ​ത് കാ​ര​ണം രേ​ഖ​ക​ൾ നി​റ​ഞ്ഞ് ജീ​വ​ന​ക്കാ​ർ ഇ​വി​ടേ​ക്ക് ക​യ​റാ​ൻ പോ​ലു​മു​ള്ള സാ​ഹ​ച​ര്യം ഇ​ല്ല. കം​പ്യൂ​ട്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും വെ​ള്ളം വീ​ണ് ന​ശി​ക്കാ​റാ​യ നി​ല​യി​ലാ​ണ്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ കെ​ട്ടി​ടം പു​തു​ക്കി പ​ണി​താ​ൽ മാ​ത്ര​മെ ശോ​ച്യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണാ​ൻ സാ​ധി​ക്കു എ​ന്നാ​ണ് നാ​ട്ടു​കാ​രും പ​റ​യു​ന്ന​ത്.
ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ ത​ക​ർ​ന്ന വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ചു​റ്റു​മ​തി​ൽ പു​ന​ർ നി​ർ​മി​ക്കാ​ത്ത​ത് കാ​ര​ണം ഓ​ഫീ​സ് സ​മ​യ​ത്തി​ന് ശേ​ഷം ഇ​വി​ടെ സാ​മൂ​ഹ്യ വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ന്ന​താ​യും ആ​ക്ഷേ​പ​മു​ണ്ട്. തി​ര​ക്കി​ല്ലാ​ത്ത ഒ​ഫീ​സു​ക​ൾ​ക്ക് പോ​ലും വി​ശ്ര​മ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പ​ടെ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തി​ര​ക്കേ​റി​യ ഇ​വി​ടം അ​വ​ഗ​ണ​ന​യു​ടെ പേ​രി​ൽ ന​ശി​ക്കു​ന്ന​ത്.