വീ​ട്ടു​വ​രാ​ന്ത​യി​ൽ വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Monday, July 22, 2019 10:40 PM IST
ആ​ല​പ്പു​ഴ: വീ​ട്ടു​വ​രാ​ന്ത​യി​ൽ ചോ​ര​വാ​ർ​ന്ന് വ​യോ​ധി​ക​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തു​ന്പോ​ളി തൈ​യി​ൽ തോ​ട്ടു​ങ്ക​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ രാ​ജ​പ്പ​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ​യാ​ണ് (79) മ​രി​ച്ച​ത്. വി​ല്ലേ​ജ് ജീ​വ​ന​ക്കാ​ര​നാ​യ രാ​ജ​പ്പ​ൻ ഒ​ൻ​പ​ത് വ​ർ​ഷം മു​ന്പ് മ​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് മ​റ്റൊ​രു ബ​ന്ധു​വി​നൊ​പ്പ​മാ​യി​രു​ന്നു ഈ ​വീ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന​ത്.
ഒ​പ്പം താ​മ​സി​ച്ചി​രു​ന്ന സ്ത്രീ ​ഞ​യാ​റാ​ഴ്ച തി​രു​വ​ന​ന്ത​പു​ര​ത്തു​ള്ള മ​റ്റൊ​രു ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​യി​രു​ന്നു. ര​ക്ത​സ​മ​ർ​ദ്ദ​വും പ്ര​മേ​ഹ​വും ഉ​ണ്ടാ​യി​രു​ന്ന ഇ​വ​ർ രാ​ത്രി​യി​ൽ ഗേ​റ്റ് അ​ട​ക്കു​ന്ന​തി​നാ​യി പു​റ​ത്തേ​ക്കി​റ​ങ്ങു​ന്പോ​ൾ ത​ല​ചു​റ്റി വ​രാ​ന്ത​യി​ൽ വീ​ണ​താ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്ര​ഥ​മി​ക നി​ഗ​മ​നം. വീ​ഴ്ച​യി​ൽ ത​ല പൊ​ട്ടി ചോ​ര വാ​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു. പി​ന്നീ​ട് തെ​രു​വ് നാ​യ്ക്ക​ൾ മൃ​ത​ദേ​ഹ​ത്തി​ന്‍റെ കാ​ലി​ന്‍റെ മു​ട്ടി​ന് താ​ഴെ​നി​ന്ന് അ​സ്ഥി കാ​ണ​ത്ത​ക്ക രീ​തി​യി​ൽ മാം​സ​വും ത​ല​യി​ലെ മു​ടി​ക​ളും ക​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്. രാ​വി​ലെ പ​ത്ര​വു​മാ​യി എ​ത്തി​യ ആ​ൾ ആ​ണ് ആ​ദ്യം ക​ണ്ട​ത്. ഇ​യാ​ൾ അ​യ​ൽ​വാ​സി​ക​ളെ വി​വ​രം അ​റി​യി​ച്ചു.
തു​ട​ർ​ന്ന് പോ​ലീ​സ് മേ​ൽ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ കി​ട​പ്പ്മു​റി​യി​ലെ ക​ട്ടി​ലി​ൽ ഉൗ​രി​വ​ച്ച് സ്വ​ർ​ണ​വും വീ​ട്ടി​ൽ നി​ന്ന് പ​ണ​വും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. സം​ഭ​വ​ത്തി​ൽ ദു​രു​ഹ​ത​യൊ​ന്നും ഇ​ല്ലെ​ന്നും കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ന്നും നോ​ർ​ത്ത് പോ​ലീ​സ് പ​റ​ഞ്ഞു.