ജി​ല്ലാ​ക​ള​ക്ട​ർ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു
Monday, July 22, 2019 10:40 PM IST
ആ​ല​പ്പു​ഴ: ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​ന്പ് സ​ന്ദ​ർ​ശി​ച്ചു. കാ​ട്ടൂ​രി​ലെ ല​യോ​ള ഹാ​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. കാ​ട്ടൂ​രി​ന് സ​മീ​പം ക​ട​ലാ​ക്ര​മ​ണം ഉ​ണ്ടാ​യ സ്ഥ​ല​ങ്ങ​ളും ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ചു.
ക്യാ​ന്പു​ക​ളി​ൽ താ​മ​സ​ക്കാ​ർ​ക്കു​ള്ള ഭ​ക്ഷ​ണ​വും അ​വ​ശ്യ​വ​സ്തു​ക്ക​ളും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ക​ള​ക്ട​ർ ഉ​റ​പ്പാ​ക്കി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​ടി.​മാ​ത്യു, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ സ്വ​ർ​ണ​മ്മ, അ​ന്പ​ല​പ്പു​ഴ ത​ഹ​സി​ൽ​ദാ​ർ അ​ബ്ദു​ൾ റ​ഷീ​ദ്, വി​ല്ലേ​ജ് ഓ​ഫീ​സ​ർ എ​ന്നി​വ​ർ ഒ​പ്പ​മു​ണ്ടാ​യി.

അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്ക​ണം

അന്പലപ്പുഴ: പു​റ​ക്കാ​ട് വെ​ള്ള​പ്പൊ​ക്ക​ത്താ​ൽ വ​ല​യു​ന്ന ഇ​ല്ലി​ച്ചി​റ, നാ​ലു ചി​റ നി​വാ​സി​ക​ൾ​ക്ക് അ​ടി​യ​ന്തി​ര സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന് ഇ​ല്ലി​ച്ചി​റ വി​ക​സ​ന സ​മി​തി ഗ​വ​ണ്‍​മെ​ന്‍റി​നോ​ട​ഭ്യ​ർ​ഥി​ച്ചു. ഇ​ല്ലി​ച്ചി​റ പാ​ട​ശേ​ഖ​ര​ത്തി​ൽ കൃ​ഷി ഇ​ല്ലാ​ത്ത​തി​നാ​ൽ മു​ഴു​വ​ൻ വീ​ട്ടു​ക​ളി​ലും വെ​ള്ളം ക​യ​റി. ഇ​വി​ടെ​യു​ള്ള മു​ഴു​വ​ൻ വീ​ട്ടു​കാ​ർ​ക്കും സൗ​ജ​ന്യ റേ​ഷ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ചെ​യ​ർ​മാ​ൻ ഇ​ല്ലി​ച്ചി​റ അ​ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ർ ജ​യേ​ഷ് ജോ​സ​ഫ്, റീ​നാ ഷാ​ജി, റോ​മി, ത​ങ്ക​ച്ച​ൻ, കൃ​ഷ്ണ​ൻ​കു​ട്ടി, സ​ന്തോ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.