നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കാ​യം​കു​ളം കാ​യ​ൽ ജ​ലോ​ത്സ​വ​ത്തി​ന് ഒ​രു​ങ്ങു​ന്നു
Monday, July 22, 2019 10:40 PM IST
കാ​യം​കു​ളം: നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം കാ​യം​കു​ളം കാ​യ​ലി​ൽ ജ​ലോ​ത്സ​വ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി.
ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ജ​ലോ​ത്സ​വം ഒ​ക്ടോ​ബ​ർ 19ന് ​ന​ട​ക്കും. യു. ​പ്ര​തി​ഭ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്രാ​ദേ​ശി​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ, ചെ​യ​ർ​പേ​ഴ്സ​ണ്‍ യു. ​പ്ര​തി​ഭ എം​എ​ൽ​എ, ര​ക്ഷാ​ധി​കാ​രി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജി. ​വേ​ണു​ഗോ​പാ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ആ​ദി​ല അ​ബ്ദു​ള്ള, ക​ണ്‍​വീ​ന​ർ ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​ജി. അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ക​മ്മി​റ്റി​യാ​ണ് രൂ​പീ​ക​രി​ച്ച​ത്. നെ​ഹ്റു ട്രോ​ഫി ജ​ലോ​ത്സ​വ​ത്തി​ൽ മി​ക​വ് തെ​ളി​യി​ക്കു​ന്ന ഒ​ന്പ​ത് ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളാ​ണ് കാ​യം​കു​ളം ജ​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​രി​ക്കു​ക. കൂ​ടാ​തെ വെ​പ്പ്, ഓ​ടി, ചു​രു​ള​ൻ വ​ള്ള​ങ്ങ​ൾ അ​ട​ക്ക​മു​ള്ള ചെ​റു​വ​ള്ള​ങ്ങ​ളു​ടെ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും.
ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എ​ൻ. ശി​വ​ദാ​സ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് മ​ണി വി​ശ്വ​നാ​ഥ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. ആ​ന​ന്ദ​ൻ, ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം മു​ൻ എം​എ​ൽ​എ കെ.​കെ. ഷാ​ജു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി അം​ഗം ആ​ർ.​കെ. കു​റു​പ്പ്, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​ജി. അ​ഭി​ലാ​ഷ്, ഡി​ടി​പി​സി സെ​ക്ര​ട്ട​റി മാ​ലി​ൻ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഓ​ഗ​സ്റ്റ് ആ​ദ്യ​വാ​രം വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘ​വും സ​ബ് ക​മ്മി​റ്റി​ക​ളു​ടെ രൂ​പീ​ക​ര​ണ​വും ന​ട​ത്തു​മെ​ന്ന് യു. ​പ്ര​തി​ഭ എം​എ​ൽ​എ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.