കെഎസ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റും കാ​റും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു​പേ​ർ​ക്ക് പ​രി​ക്ക്
Monday, July 22, 2019 10:42 PM IST
ആ​ല​പ്പു​ഴ: ദേ​ശീ​യ​പാ​ത പാ​തി​ര​പ്പ​ളി​യി​ൽ കെഎ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റും കാ​റും ത​മ്മി​ലി​ടി​ച്ച് ദ​ന്പ​തി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.
കാ​ർ​യാ​ത്രി​ക​രാ​യ മ​ണ്ണ​ഞ്ചേ​രി സ്വ​ദേ​ശി​ക​ളാ​യ ഷം​സു​ദീ​ൻ(36), ഇ​യാ​ളു​ടെ ഭാ​ര്യ ഷ​ഹാ​ബ​ത്ത്(26), സൂ​പ്പ​ർ ഫാ​സ്റ്റി​ലെ യാ​ത്രി​ക തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി സു​പ്രി​യ(27)​എ​ന്നി​വ​രാ​ണ് പ​രി​ക്കു​ളോ​ടെ പാ​തി​ര​പ്പ​ള്ളി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി​യ​ത്.
ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.40 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് എ​തി​രെ വ​ന്ന കാ​റു​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് അ​ല്പ​നേ​രം ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​യി. നോ​ർ​ത്ത് െപോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ പെ​ട്ട​വ​രെ പു​റ​ത്തെ​ടു​ത്തു.
ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ഫ​യ​ർ​ഫോ​ഴ്സ് സം​ഘം റോ​ഡി​ൽ വീ​ണ ഡീ​സ​ലും ചി​ല്ലു​ക​ളും വെ​ള്ളം ഉ​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്തു.