മാ​ന്നാ​ർ പ​ന്നാ​യി പാ​ല​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​ർ സൂ​ക്ഷി​ക്കു​ക, ഇ​നി കാ​മ​റാ ക​ണ്ണു​ക​ൾ പി​ടി​കൂ​ടും
Monday, July 22, 2019 10:42 PM IST
മാ​ന്നാ​ർ: പ​ന്നാ​യി പാ​ല​ത്തി​ൽ മാ​ലി​ന്യം ത​ള്ളു​ന്ന​വ​രെ ഇ​നി കാ​മ​റാ ക​ണ്ണു​ക​ൾ പി​ടി​കൂ​ടും. മാ​ന്നാ​റി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും വീ​ടു​ക​ളി​ലേ​യും മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു പ​ന്നാ​യി പാ​ലം. വി​ജ​ന​മാ​യ സ്ഥ​ലം ആ​യ​തി​നാ​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ൾ കാ​ട് പി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ലും ദൂ​രെ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ വാ​ഹ​ന​ങ്ങ​ളി​ൽ എ​ത്തി മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നു. പാ​ല​ത്തി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലു​മു​ള്ള സ്ഥ​ല​ങ്ങ​ൾ കൂ​ടാ​തെ ന​ദി​യി​ലേ​ക്കും മാ​ലി​ന്യ​ങ്ങ​ൾ ഏ​റി​യു​ക പ​തി​വാ​യി​രു​ന്നു.
എ​ന്നാ​ൽ ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ എ​റി​യു​ന്ന​വ​രെ പി​ടി​കൂ​ടാ​ൻ പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സം​വി​ധാ​നം ഒ​രു​ക്കി. മ​ണ്ഡ​ല​ത്തി​ൽ 25 നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​തി​ൽ ഒ​ന്ന് പ​ന്നാ​യി പാ​ല​ത്തി​ലാ​ണ്. പു​ളി​ക്കീ​ഴ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ കാ​ണു​ന്ന ത​ര​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​തി​നാ​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നൊ​പ്പം മ​റ്റ് അ​തി​ക്ര​മ​ങ്ങ​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള​വ പെ​ട്ടെ​ന്ന് പോ​ലീ​സി​ന് അ​റി​യു​വാ​ൻ ക​ഴി​യും.