മൂ​ന്നാം പ്ര​ള​യം ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​ന്
Monday, July 22, 2019 10:43 PM IST
ആ​ല​പ്പു​ഴ: പ്ര​ള​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്രീ​ക​രി​ച്ച മൂ​ന്നാം പ്ര​ള​യം എ​ന്ന ചി​ത്രം 26ന് ​തീ​യേ​റ്റ​റി​ലെ​ത്തു​മെ​ന്ന് ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കു​ട്ട​നാ​ട്ടി​ലെ ഒ​രു പ്ര​ള​യ ക്യാ​ന്പി​ൽ അ​ര​ങ്ങേ​റു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന് ആ​ധാ​രം. ക്യാ​ന്പി​ന്‍റെ ദു​ര​വ​സ്ഥ​ക​ൾ തു​റ​ന്നു​കാ​ട്ടു​ന്ന സി​നി​മ പ്ര​ള​യ​ത്തി​ൽ അ​തി​ജീ​വി​ക്ക​പ്പെ​ട്ട​വ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി​യാ​ണ് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്നും സം​വി​ധാ​യ​ക​ൻ ര​തീ​ഷ് രാ​ജു പ​റ​ഞ്ഞു. ന​യാ​ഗ്ര ഫി​ലി​മ്സി​ന്‍റെ ബാ​ന​റി​ൽ ദേ​വ​സ്യ കു​ര്യാ​ക്കോ​സാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്.​കെ. വി​ല്വ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​യി​താ​വ്. പ്ര​ള​യ​ത്തി​ൽ ക്യാ​ന്പു​ക​ളി​ൽ ക​ഴി​ഞ്ഞ 60 ഓ​ളം പേ​ർ ചി​ത്ര​ത്തി​ല​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. കു​ട്ട​നാ​ട്, ഇ​ടു​ക്കി, തൊ​ടു​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. റ​സാ​ഖ് കു​ന്ന​ത്താ​ണ് ചി​ത്ര​ത്തി​നു​വേ​ണ്ടി കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സാ​യ്കു​മാ​ർ, ബി​ന്ദു​പ​ണി​ക്ക​ർ, അ​രി​സ്റ്റോ സു​രേ​ഷ്, അ​ഷ്ക്ക​ർ സൗ​ദാ​ൻ, സ​നൂ​ജ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കു​ട്ട​നാ​ട്ടി​ൽ നി​ന്നു​ള്ള 11 പേ​ർ ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ക​ഥ​യി​ൽ പ്ര​ള​യ​വും പ്ര​ണ​യും ഇ​ഴി​ചേ​രു​ന്നു. തി​ര​ക്ക​ഥാ​കൃ​ത്ത് എ​സ്.​കെ. വി​ല്വ​ൻ, നി​ർ​മാ​താ​വ് ദേ​വ​സ്യ കു​ര്യാ​ക്കോ​സ്, സി​നി​മാ​താ​രം സ​നൂ​ജ സോ​മ​നാ​ഥ​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ അ​നീ​ഷ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.