ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ കു​ട്ടി​ക​ൾ​ക്ക് വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണം
Monday, July 22, 2019 10:43 PM IST
കാ​യം​കു​ളം: എ​രു​വ മാ​വി​ലേ​ത്ത് എ​ൽ​പി സ്കൂ​ളി​ലെ ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ് ക​ഴി​ഞ്ഞ​യാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട നൂ​റോ​ളം കു​ട്ടി​ക​ൾ​ക്ക് വാ​ട്ട​ർ അ​ഥോ​റി​റ്റി മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് സോ​ഷ്യ​ൽ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. മ​നു​ഷ്യ ജീ​വ​ന് ഭീ​ക്ഷ​ണി ഉ​യ​ർ​ത്തു​ന്ന ത​ര​ത്തി​ൽ കാ​യം​കു​ളം ന​ഗ​ര​ത്തി​ലെ കു​ടി​വെ​ള്ള​ത്തി​ൽ കൊ​ളോ​ഫോം ബാ​ക്ടീ​രി​യ ഉ​ള്ള​താ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തോ​ടെ നി​ര​പ​രാ​ധി​ക​ളാ​യ കു​ട്ടി​ക​ൾ​ക്ക് മ​ര​ണം വ​രെ സം​ഭ​വി​ക്കാ​വു​ന്ന ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കാ​ണ്. കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ പൊ​ട്ടി​യ പൈ​പ്പി​ലൂ​ടെ ക​യ​റു​ന്ന മ​നു​ഷ്യ​വി​സ​ർ​ജ​ന മാ​ലി​ന്യ​ങ്ങ​ളും ഓ​ട​യി​ലെ അ​ഴു​ക്ക് ജ​ല​വും കു​ടി​വെ​ള്ള​ത്തി​ൽ ക​ല​രു​ന്ന​ത് മൂ​ലം സം​ഭ​വി​ച്ച​താ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ​ന്നും സോ​ഷ്യ​ൽ ഫോ​റം കു​റ്റ​പ്പെ​ടു​ത്തി. വാ​ട്ട​ർ അ​ഥോ​റി​റ്റി വി​ത​ര​ണം ചെ​യ്ത ജ​ല​ത്തി​ൽ ക​ല​ർ​ന്ന ഷി​ഗ​ല്ല ബാ​ക്ടീ​രി​യ​യാ​ണ് വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​യ​ത്. ത​ല​ച്ചോ​റി​നെ പോ​ലും ബാ​ധി​ക്കു​ന്ന ക്ളോ​റോ​ഫോം ബാ​ക്ടീ​രി​യ​യു​ടെ അ​തി​പ്ര​സ​ര​മാ​ണ് ദു​ര​ന്ത കാ​ര​ണ​മെ​ന്ന് സ​ർ​ക്കാ​ർ മി​ഷ​ന​റി വ്യ​ക്ത​മാ​ക്കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​രോ കു​ട്ടി​ക്കും അ​ഞ്ചു ല​ക്ഷം രൂ​പ​വീ​തം വാ​ട്ട​ർ അ​ഥോ​റി​റ്റി ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും ആ​യ​തി​ലേ​ക്ക് വേ​ണ്ട നി​യ​മ​സ​ഹാ​യം ഇ​ര​ക​ളാ​യ​വ​ർ​ക്ക് ന​ൽ​കു​മെ​ന്നും സോ​ഷ്യ​ൽ​ഫോ​റം പ്ര​സി​ഡ​ന്‍റ് ഒ. ​ഹാ​രി​സ് പ​റ​ഞ്ഞു.